Monday, October 30, 2017

എഴുത്തുകാരൻറെ കോക്കസ്

എഴുത്തുകാരന്റെ ഏറ്റവും വലിയ സന്തോഷം ആത്മരതിയാണ്. തന്റെ കഥകൾ നല്ലതാണെന്നും ഇഷ്ടപ്പെട്ടെന്നും ഒക്കെ മറ്റൊരാൾ പറയുന്നത് കേൾക്കുന്നതിലെ സുഖം. പോസിറ്റിവ് ആയൊരു വിമർശനം പോലും ഭൂരിഭാഗം പേർക്കും അസഹനീയമാണ്. അതുകൊണ്ട് അയാൾ തൻ്റെ കംഫോർട്ട് സോണിൽ നിന്നുകൊണ്ട് ഒരു കോക്കസ് സൃഷ്ടിച്ചെടുക്കുന്നു. ഇത് മോശം കാര്യമാണെന്നല്ല, എപ്പോഴും പോസിറ്റീവ് സമീപനം മാത്രം ലഭിക്കുന്ന ഒരാൾക്ക് ഉത്സാഹവാനും കൂടുതൽ സൃഷ്ടിപരനാകുവാനും കഴിയും. പക്ഷേ വിമർശകർക്ക് വിലകൊടുത്തേ സൃഷ്ടിയുടെ നിലവാരം മെച്ചപെടുത്താൻ സാധിക്കൂ എന്നാണ് എന്റെ വിശ്വാസം.

No comments:

Post a Comment