Thursday, October 19, 2017

പുൽച്ചാടി

ഇന്നലെ വൈകി വണ്ടിയോടിച്ചു പോകുമ്പോൾ ആടുജീവിതത്തിൽ നിന്നൊരാൾ റോഡിലേക്ക് ഇറങ്ങി വന്നു. മുതുകോളം നീണ്ട പിരിയൻ തലമുടി ആ നടത്തത്തിൽ തുള്ളികളിച്ചുകൊണ്ടിരുന്നു. കയ്യിലെ കമ്പ് ചുഴറ്റി അതി വേഗത്തിൽ അയാൾ ഡിവൈഡറിലൂടെ നടന്നു പോയി. വാഹനങ്ങൾ ചീറിപ്പായുന്ന നിരത്തിലേക്ക് ഇറങ്ങിയെങ്കിലോ എന്ന ശങ്കയിൽ ഒരു പോലീസ് വാഹനം ഡബിൾ ഇൻഡിക്കേറ്ററിൽ മെല്ലെ നീങ്ങി ഡ്രൈവർമാരെ ഓർമ്മപ്പെടുത്തികൊണ്ടിരുന്നു. 'നിങ്ങൾ അയാളെ കരുതുക' തനിക്കു ചുറ്റും ഒരു ലോകമേയില്ലെന്ന നിലപാടിലായിരുന്നു ആ മനുഷ്യൻ. അയാൾ തുള്ളിച്ചാടി മുന്നോട്ടു മാത്രം നടന്നു. അന്നേരം ഞാനൊരു പുൽച്ചാടിയെ വീക്ഷിക്കുന്ന കുട്ടിയായി. 
ഞങ്ങളിൽ ആർക്കായിരുന്നു ഭ്രാന്ത് ?

No comments:

Post a Comment