Thursday, March 1, 2018

തിയേറ്റർ കോമഡി

ഈ അടുത്തൊരു സിനിമ കാണാൻ തീയേറ്ററിൽ കയറി. ഒരു ഭാര്യയും ഭർത്താവുമാണ് അടുത്ത സീറ്റിൽ. ചില സീനുകൾ കണ്ട് ഭർത്താവ് മുട്ടൻ ചിരി. എന്നിട്ട് ഭാര്യയെ നോക്കും. സിനിമയിലെ കോപ്രായം ദഹിക്കാത്തതോ അതോ ഭർത്താവിൻറെ അട്ടഹാസം രുചിക്കാത്തതോ എന്തോ അവർ മുഖം തിരിച്ച് ഇരിപ്പാണ്.
'എന്താടീ ചിരിക്കാത്തത്?'
'അതിന് എനിക്ക് ചിരി വരേണ്ട?'
എന്ന് ഭാര്യ.
തുടർന്നങ്ങോട്ട് ഭർത്താവും കട്ട സീരിയസായി.
അതിനുശേഷമാണ് ഞാൻ ചിരിക്കാൻ തുടങ്ങിയത്.