Wednesday, April 30, 2014

ലിക്വര്‍ പാക്കേജ്

സര്‍ക്കാരിനു വരുമാനവും കുടിയന്മാര്‍ക്ക് മേന്മയുള്ള കള്ളും കിട്ടണം, ഘട്ടം ഘട്ടമായി മദ്യമാനാസക്തി സമൂഹത്തില്‍ കുറച്ചു കൊണ്ട് വരികയും വേണം! 
ഇതെല്ലാം കൂടി എങ്ങനെ ഒരുപോലെ നടപ്പാക്കും? 

കടും കൈ പയറ്റിയാല്‍ ആന്റണി ചാരായം നിരോധിച്ചതാണ് ഏറ്റവും വലിയ പാതകം എന്ന് ആഗോള കുടിയന്മാര്‍ പറഞ്ഞുകളയും.കള്ളുഷാപ്പുകള്‍ പൂട്ടാതിരിക്കാന്‍ സഹകരണ സംഘങ്ങള്‍ ഉണ്ടാക്കിയിട്ടും എന്താ ഗതി? 
തെങ്ങ് സംരക്ഷിക്കപ്പെട്ടോ? ഷാപ്പ് ലാഭകരമായോ? ഏതെങ്കിലും ഷാപ്പില്‍ നല്ല കള്ളുകിട്ടുമോ? ചെത്തുന്ന തെങ്ങിന്‍റെ എണ്ണം നോക്കിയാല്‍ കാസര്‍കോട് മുതല്‍ ട്രിവാണ്ട്രം വരെയുള്ള ഷാപ്പില്‍ കൊടുക്കാനും മാത്രം കള്ള്‍ എവിടുന്നു വരുന്നു?

ആട്ടെ, പോട്ടെ, ഒക്കെ മായമാമാണെന്നും സ്പിരിറ്റ് ഒഴുകുന്നെന്നും എല്ലാര്ക്കും അറിയാം. അതൊക്കെ എങ്ങനെയുമാട്ടെ. ഇടക്കാലത്ത് വിദേശമദ്യം ഷാപ്പില്‍ കൊണ്ട് വെച്ച് അടിക്കാമായിരുന്നു. ഷാപ്പ്‌ ഉടമയക്ക് ഫുഡ് ഇനത്തില്‍ ലേശം ചില്ലറയും സ്നേഹത്തിന്‍റെ പേരില്‍ രണ്ടു ലാര്‍ജും കിട്ടുമായിരുന്നു. എക്സൈസ് റെയ്ഡ് തുടങ്ങിയതോടെ ആ പരിപാടിയും നിന്നു.

സര്‍ക്കാരിനെയും കുടിയന്മാരെയും സാമൂഹിക പരിഷ്കര്‍ത്താക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്തുമോ എന്നറിയില്ല, എങ്കിലും ചില ടിപ്സ്.

1. കുപ്പിക്ക് നൂറു രൂപയുള്ള വീര്യം കുറഞ്ഞ നിറമില്ലാത്ത മദ്യം വിപണിയില്‍ വ്യാപകമാക്കുക. അതായത് ആം ആത്മിക്ക് വേണ്ടി ചാരായം റീലോഡട്.
2. വിദേശ മദ്യത്തിന് വില ഇരട്ടിയാക്കുക. ബാറില്‍ ഇരുന്നു അടിക്കുന്നതിനു മുടിഞ്ഞ ടാക്സ് ഏര്‍പ്പെടുത്തുക.
3. ശുദ്ധീകരിച്ച, ശീതീകരിച്ച തെങ്ങിന്‍ കള്ള്‍ ബിയര്‍ പോലെ ടിന്നില്‍ അവതരിപ്പിക്കുക. അത് സൂപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കുക. കേരകര്‍ഷകരും ചെത്തുകാരും രക്ഷപെടുന്നേല്‍ പെടട്ടെ, ജനത്തിന്‍റെ ദാഹവും തീരട്ടെ.
4. വീടുകളില്‍ വാറ്റിയെടുക്കാന്‍ വ്യക്തികള്‍ക്ക് അനുവാദം നല്‍കുക. സ്വന്തം ആവശ്യത്തിനു മാത്രം. വില്‍ക്കുന്നത് ക്രിമിനല്‍ കുറ്റം.
5. വ്യാജമദ്യം, കുട്ടികള്‍ക്ക് ലഹരി വില്‍ക്കുക, ഇവമൂലമുള്ള ദുരന്തങ്ങള്‍ എന്നിവയ്ക്ക് കാരണക്കരായവര്‍ക്ക് ജീവിതകാലം മുഴുവന്‍ തടവ്.
6. ഡ്രൈവിംഗ് ലൈസന്‍സ് കട്ട് ചെയ്യുമ്പോലെ ഓഫീസുകളില്‍ മദ്യപിച്ച് എത്തുന്ന സകലരെയും (ഉദ്യോഗസ്ഥരെയും കസ്റ്റമേര്സിനെയും) പൊക്കാന്‍ ബീപ്..ബീപ്...സംവിധാനം. ആയിരം രൂപ പിഴയും കേസും ആകാം. വേണേല്‍ പണിയും തെറിപ്പിക്കാം.
7. മദ്യപാനികള്‍ അല്ലാത്ത സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഗവര്‍മെന്റ് ആശുപത്രികളിലും മറ്റു സര്‍ക്കാര്‍ സേവനങ്ങളിലും ഡിസ്കൌന്റ്റ് അനുവദിക്കുക.
8. മിലിട്രികാര്‍ക്കുള്ള ലിക്വര്‍ കോട്ട നീക്കുക. പക്ലരം തത്തുല്യമായ തുക പെന്‍ഷന്‍ ഇനത്തില്‍ കൂട്ടാം..
9. ബിവറേജസ് കോര്‍പ്പരേഷന്‍ ഔട്ട് ലെറ്റില്‍ നിന്നും കുപ്പി വാങ്ങിക്കുക അത്ര സിമ്പിള്‍ പണി അല്ലാതാക്കുക. ഐ.ഡിയും അടിയാധാരവും അവിടെ കാണിക്കാന്‍ നിയമം വേണം.
10. യൂണിഫോമില്‍ ക്യൂ നില്‍ക്കുന്നതോ ബാറില്‍ പോകുന്നവരോ ആയ സ്കൂള്‍ കുട്ടികള്‍ , ഉദ്യോഗസ്ഥര്‍, ഓട്ടോ, ലോറി, ബസ് ഡ്രൈവര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ ഇവര്‍ ആര്‍ക്കും മദ്യം വില്‍ക്കാന്‍ പാടില്ല. പിടികൂടിയാല്‍ ഇരുകൂട്ടര്‍ക്കും പണിഷ്മെന്‍റ്.

Monday, April 28, 2014

വര്‍ഗീയം

"കര്‍ത്താവേ...ഇതെന്നാ പറ്റി അന്തോനിച്ചാ...?"

വെള്ളമടിച്ച് മൂക്കുകുത്തി വീണ്, മുന്‍ നിരയിലെ പല്ലും പോയി നടന്നു വരുന്ന കപ്യാര്‍ അന്തോണിയോട് എതിരേ വന്ന മത്തായി ചോദിച്ചു.

" ഓ...ഹിന്ദു ഐക്യവേദിക്കാര്‍ പഞ്ഞിക്കിട്ടതാ..."

ലോജിസ്ടിക് മാനേജേര്‍സ്


"നീയെവിടാ?"
വീട്ടിലുണ്ട്.
മുന്‍പ് വിളിച്ചിട്ട് ഫോണ്‍ എടുത്തില്ലല്ലോ?
പച്ചമുളക് മേടിക്കാന്‍ പീടികയില്‍ പോയതാ..അവിടില്ല.
"ഉം. തിരക്ക് കൂടും മുന്‍പേ വേഗം ബാങ്കില്‍ പൊയ്ക്കോണം."
"ഹലോ...പിള്ള ചേട്ടനല്ലേ, ഞാന്‍ ദുബായീന്ന് സുരേഷാ..വീട്ടിലേയ്ക്ക് കാക്കിലോ പച്ചമുളക് കൊടുത്തു വിട്ടേക്കണേ.. ചന്ദ്രേട്ടന്റെ കടേല്‍ സാധനം ഇല്ല."
"ഹലോ...ഡാ മനോജേ.. ഞാന്‍ സുരേഷാ. 11.30ന് ഒരോട്ടം പോണം. ബാങ്കിലേക്കാ..
നീ ഓട്ടത്തിലാണേല്‍ വേറൊരു ഓട്ടോ വീട്ടിലോട്ട് പറഞ്ഞു വിട്ടാല്‍ മതി.
അപ്പം ശരി."
-----------------
(വീട്ടിലെ ഭാര്യ, ഗള്‍ഫിലെ ഭര്‍ത്താവ്. :))

Wednesday, April 16, 2014

ചില വേദനകള്‍

കടുത്ത ടെന്‍ഷന്‍, മനോവേദന തുടങ്ങിയവ അനുഭവിക്കുമ്പോള്‍ ആളുകള്‍ സ്വയം പീഡിപ്പിച്ച് നിര്‍വൃതി അടയാറുണ്ട്‌. പുകവലി ഒരുദാഹരണം മാത്രം. ആത്മവേദന തോന്നുമ്പോള്‍ ഞാന്‍ മുഖം 'ഷേവ്' ചെയ്യാറാണ് പതിവ്. ഒരു പണിയും തീരും കാര്യമായി വേദനിക്കുകയും ഇല്ല. 

ജോലി കിട്ടിയതില്‍ പിന്നെ ഓഫീസില്‍ പോകുക എന്നതാണ് എന്‍റെ ഏറ്റം വലിയ വേദന

അള്‍ത്താരപ്പിശാശ്

പണ്ടൊരു പെസഹാതിരുന്നാള്‍ ദിവസം. പള്ളിയില്‍ കാലുകഴുകല്‍ ശിശ്രൂഷ നടക്കുന്നു. 
ഞങ്ങള്‍ 'അള്‍ത്താര പിശാശുക്കള്‍' വെള്ളം സോപ്പ്, ടവല്‍ തുടങ്ങിയ സാധന സാമഗ്രികളുമായി അച്ഛന്റെ ഹെല്‍പറായി നില്‍ക്കുന്നു. ഓരോരുത്തരുടെയും കാലുകഴുകി മാറുമ്പോള്‍ ഈ ആ പന്ത്രണ്ടു പേരില്‍ ആരാണ് യൂദാസ് എന്നാണ് ഞങ്ങള്‍ പിശാശുക്കളുടെ നിരീക്ഷണം. ഇടവകയിലെ ഏറ്റവും പ്രായം ചെന്ന അപ്പച്ചന്മാരെയാണ് ശിഷ്യന്മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. ഞങ്ങളുടെ സംഘത്തില്‍ ഉള്ള ചിലരുടെ വല്യപ്പന്മാരും ശിഷ്യഗണത്തില്‍ ഉണ്ട്. അവരെ ചൂണ്ടിയാല്‍ മിക്കവാറും അവിടെ 'കൊല' നടക്കും. ഒരു തവണത്തെ പെസഹായ്ക്ക് വികാരിയച്ചന്‍ ഒരു വെറൈറ്റിക്ക് കിളവന്മാരേ ഒഴിവാക്കി ഞങ്ങളെ ഇരുത്തി. അന്ന് പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അവിടെ പീഡാസഹനവും കുരിശു മരണവും നടന്നു.

Tuesday, April 15, 2014

വരാനുള്ളത്

ഇന്നേവരെ എഴുതിയ ഒരു പരീക്ഷാഫലവും അറിയാന്‍ തിക്കിതിരക്കി കാത്തുനിന്നിട്ടില്ല . അതിര് കവിഞ്ഞ ആത്മവിശ്വാസമോ ഭീതിയോ അല്ല കാരണം. "ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം" എന്നത് പഴമൊഴിയല്ലന്ന ബോധ്യമാണ് അതിനുപിന്നില്‍. 

മക്കളെക്കുറിച്ച് അമിത പ്രതീക്ഷ പുലര്‍ത്തുന്നവരോട് ഒന്നേ പറയാനുള്ളൂ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്. വരാനുള്ളത് വഴിയില്‍ തങ്ങത്തില്ല

Monday, April 14, 2014

ബാച്ചിലര്‍ വിഷു.

മോണിങ്ങില്‍ ഒരു നല്ല കണിക്കായ്
കണ്ണടച്ചു പുറപ്പെട്ടപ്പോള്‍
കണ്ടില്ല മുന്നിലെ ഭിത്തി. 
വരിപ്പില്‍ തലയിടിച്ചു; മുഴച്ചു
നെറ്റിയിലൊരൊത്ത കണിവെള്ളരി.
ഏറ്റ കണിയൊന്നില്‍ നോവ് മാറും മുന്‍പേ
നീട്ടീ സഹമുറിയന്‍ കൈനീട്ടത്തിനായി.
കരുതിയപ്പോള്‍ കക്ഷി പതിവ്
കക്കൂസ് യാത്രയ്ക്കള്ള കോപ്പുകള്‍ തിരയുകയാണെന്ന്
ശങ്കയില്ലാതെ നല്‍കീ സിഗരറ്റും ലൈറ്ററും കയ്യില്‍
നേര്‍ന്നൂ ഹാപ്പി വിഷു,
ഇടതടവില്ലാതൊരു കൊല്ലത്തേക്ക്‌
ഇനി മുട്ടില്ല, വഴി തടസമില്ല. 

Sunday, April 13, 2014

ഫുട്ബോള്‍ സൂപ്പര്‍ ലീഗ്

സച്ചിനെ ശരിക്കും ഇഷ്ടപ്പെടുന്നത് ഇപ്പോഴാ..

ഞങ്ങള്‍ പണ്ടേ അസ്ഹര്‍ദീന്‍ ആരാധകരായിരുന്നു. ടീമിന് പുറത്തു പോയിട്ടും സച്ചിന്‍ വെച്ചോഴിഞ്ഞ ക്യാപ്ടന്സി സ്വീകരിച്ചുകൊണ്ട് അസ്ഹര്‍ തിരിച്ചുവന്നത് അന്ന് ആഘോഷമാക്കി. പിന്നീട് പതിറ്റാണ്ടോളം ഇന്ത്യന്‍ ക്രിക്കറ്റ് എന്നാല്‍ സച്ചിന്‍ മാത്രമായിരുന്നിട്ടും മനസില്‍ ഒഴിവുവന്ന സ്ഥാനം അങ്ങനെതന്നെ കിടന്നു. 

ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നതോടൊപ്പം വെറുക്കുന്നത് അതിന്‍റെ മോണോപ്പൊളി കൊണ്ടാണ്. ഒരു കായികപ്രേമി എന്ന നിലയില്‍ നമ്മുടെ ഫുട്ബോളും ഹോക്കിയും വോളിബോളും അതലെറ്റിക്സും എല്ലാം ആ തിരയില്‍ കടലെടുത്തു പോകുന്നതുകൊണ്ട്‌ മാത്രം.

'ഇന്ത്യന്‍ ഫുട്ബോള്‍ സൂപ്പര്‍ ലീഗ്' വഴി ഫുട്ബോളിനെ പ്രമോട്ട് ചെയ്യാന്‍ മുന്നിട്ട് ഇറങ്ങിയത്‌ കൊണ്ടുതന്നെ ഇതുവരെ കളിച്ചതിലും മഹത്തായ ഇന്നിങ്ങ്സുകള്‍ ഇനിയും ജീവിതത്തില്‍ ബാക്കിയുണ്ട് എന്ന് സച്ചിന്‍ നമുക്കും മറ്റു താരങ്ങള്‍ക്കും കാണിച്ചു തരികയാണ്. ഇന്ത്യന്‍ കായിക രംഗത്തിന് ഇത്തരം ചുവടുവെപ്പുകള്‍ മുതല്‍കൂട്ടാകട്ടെ

കപ്യാരുടെ പ്രലോഭനങ്ങള്‍

ഓശാന ഞായറാഴ്ചത്തേയ്ക്ക് കുരുത്തോല വെട്ടാന്‍ ചെന്തെങ്ങില്‍ കയറിയ കപ്യാര്‍ മത്തായി അവിടെ കമഴ്ത്തിവെച്ച മണ്‍കുടം (മാട്ടം) കണ്ടു കണ്ഫ്യൂഷനായി.
വലിയ നോമ്പിന്‍റെ അവസാന ഘട്ടത്തിലും എന്തൊരു പരീക്ഷണമാ കര്‍ത്താവേ!!
'പ്രലോഭനങ്ങളിൽ അകപ്പെടാതിരിക്കുന്നതിന് നമുക്ക് ഉണർന്നിരുന്ന് പ്രാർത്ഥിക്കാം' 
അയലോക്കത്തെ മറിയച്ചേടത്തിയുടെ കുരിശുവര ഉയരങ്ങളില്‍ ഇരുന്ന് മത്തായി കേട്ടു.
"ചുമ്മാ മനുഷ്യന്‍റെ ആശ കെടുത്താന്‍ ബൈബിളില്‍ ഓരോന്ന് എഴുതി വെച്ചോളും. ഛെ!"

Thursday, April 10, 2014

ഡെമോക്രാറ്റിക്‌

ഇന്ത്യന്‍ പൌരന്‍ ആണെന്നതില്‍ അഭിമാനവും ഭരണഘടനയോടും ജനാധിപത്യ സംവിധാനങ്ങളോടും ഏറ്റം ബഹുമാനവും തോന്നുന്നത് നമ്മുടെ ഇലക്ഷന്‍ ദിവസമാണ്. യു.എസും, ബ്രിട്ടണും ഉള്‍പടെ പലതും ജനാധിപത്യ രാജ്യങ്ങളാണെങ്കിലും പരിപൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഡെമോക്രാറ്റിക്‌ റിപബ്ലിക് എന്നത് ഇന്ത്യക്ക് മാത്രം സ്വന്തമാണ്. അതുകൊണ്ടുതന്നെ ഇലക്ഷന്‍ ദിവസത്തെ അക്രമവും അട്ടിമറിയും എന്ത് വിലകൊടുത്തും ചെറുക്കേണ്ടത് ആവശ്യമാണ്‌. അതുവഴി നാം സംരക്ഷിക്കുന്നത് നമ്മുടെ പൈതൃകമാണ്.

പുറത്ത് പല രാജ്യത്തും ഇലക്ഷനെ പൊതുസമൂഹം അത്ര ഗൌരവപൂര്‍വ്വം കാണാറില്ല. ഗൌരവമായി കാണുന്ന ചില ഇടങ്ങളില്‍ അക്രമവും ബോംബേറും നടക്കാറുണ്ട്. വര്‍ഗ്ഗ വര്‍ണ്ണ ഭൂമിശാസ്ത്ര വ്യത്യാസങ്ങളില്‍ ചിതറിക്കിടക്കുന്ന അനേകം സംസ്ഥാനങ്ങളില്‍ ഒരു പരിശുദ്ധമായ കര്‍മ്മം ചെയ്യുന്ന ഗൌരവത്തോടും സൂഷ്മതയോടും പോളിംഗ് നടത്തുന്നതും തലപ്പത്തിരുന്ന്‍ മുഖ്യ കമ്മീഷന്‍ അത് നിയന്ത്രിക്കുന്നതും വിവിധ സ്വഭാവമുള്ള ആളുകളും തീപ്പൊരി രാഷ്ട്രീയക്കാരും അനുസരണയുള്ള കുട്ടികളെപോലെ വോട്ടിങ്ങില്‍ പങ്കാളികളാകുന്നതും ചെയ്യുന്നത് കാണേണ്ട കാഴ്ച തന്നെയാണ്.

നാം കൊണ്ടാടുന്ന സ്വാതന്ത്ര്യ-റിപബ്ലിക് ദിനങ്ങളെക്കാള്‍...സ്വന്തം വിവാഹവാര്‍ഷികത്തെക്കാള്‍..പെരുന്നാളുകളെക്കാള്‍... ഒക്കെ ആഘോഷിക്കാനും അഭിമാനിക്കനുമുള്ള വകുപ്പ് ഈ ദിവസത്തിനുണ്ട്.
‪#‎ബാര്‬‍ അടവാണോ എന്തോ......?

Tuesday, April 8, 2014

കവലപ്രസംഗം

"അടിച്ചമര്‍ത്തപെട്ടവര്‍ക്കും പ്രതികരിക്കാന്‍ ശക്തിയില്ലാത്ത ബലഹീനര്‍ക്കും വേണ്ടിയാണ് നമ്മള്‍ നിലകൊള്ളേണ്ടത്. ഈ നൂറ്റാണ്ടിലും ലോകത്ത് പട്ടിണിമൂലം എത്രപേര്‍ മരിക്കുന്നു എന്ന് നിങ്ങള്‍ക്കറിയാമോ?. ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് നമ്മള്‍. വിപ്ലവം ജയിക്കട്ടെ...." 

ശ്....! നേതാവേ, പ്രസംഗം വേഗം നിര്‍ത്തി വീട്ടിലോട്ടു ചെല്ലണം. ഇനിയും വൈകിയാല്‍ നേതാവിന്‍റെ അച്ഛന്‍ വെള്ളമിറങ്ങാതെ ചാകും

Sunday, April 6, 2014

വോട്ടിന് ഒരു അയോദ്ധ്യ

അയോദ്ധ്യാ വിധി പ്രഖ്യാപനത്തില്‍ സുപ്രീംകോടതി ഓരോരുത്തര്‍ക്കും 'ഇച്ചിരിച്ചിരി കുടുംബവീതം കൊടുത്തിട്ടുണ്ട്. മുത്തച്ഛന്റെ വലിയ കാലമായിട്ടുള്ള ആഗ്രഹം എന്നനിലയ്ക്ക് മൂത്ത മകന്‍റെ വീതത്തില്‍ ഒരു ക്ഷേത്രം പണിതു കാണണമെന്ന് പലരും ആഗ്രഹിക്കുന്നു. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരും ഒരു കൈ സഹായം കൊടുത്ത്, ഓരോ കല്ലുചുമന്ന്‌ അതില്‍ പങ്കാളിയായാല്‍ ഇന്ത്യ എന്ന പേരിനുതന്നെ ഒരു പൂര്‍ണ്ണതയുണ്ടാകും. 

ആയതിനാല്‍ വരുംകാലങ്ങളില്‍ ബി.ജെ.പി. ക്ക് നാടിനു ഗുണപരമായ മറ്റു പല കാര്യങ്ങളിലും കൊണ്സന്ട്രെറ്റ് ചെയ്യാനാവും. ഈ പേരും പറഞ്ഞ് നാളേറെയായി അരി വേവിക്കുന്നവര്‍ക്ക് അത് വാങ്ങി വെയ്ക്കുകയും ചെയ്യാം. നമ്മള്‍ ന്യൂനപക്ഷവും ഭൂരിപക്ഷവും സുലാനും ഗുലാനും ആകുകയും ചെയ്യും.!!

Saturday, April 5, 2014

ഓര്‍മ്മയില്‍ ഒരു കവല പ്രസംഗം

കവല പ്രസംഗത്തിന് വല്ലാത്തൊരു എനര്‍ജിയുണ്ട്. 
അത് ക്യാമറയ്ക്ക് മുന്‍പില്‍ ഇരുന്നു പറയുന്നത് പോലെയല്ല. ചുറ്റും കൂടി നില്‍ക്കുന്ന ആള്‍ക്കൂട്ടമാണ് പ്രാസംഗികന്‍റെ ഊര്‍ജ്ജം. ലേശം വാട്ടീസ് അടിച്ച് സ്റെജില്‍ കയറിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. 'പരനാറി', 'കുലംകുത്തി', 'ശുംഭന്‍' തുടങ്ങി മണി വക 'കൊലവെറി'യുമൊക്കെ ഇത്തരത്തില്‍ ആവേശത്തില്‍ കൈവിട്ടു പോയ ചില പ്രയോഗങ്ങളായേ തോന്നിയിട്ടുള്ളൂ. 

അതിന്‍റെ ഭവിഷ്യത്തുകളല്ല വിഷയം. അതെന്തുമായിക്കൊള്ളട്ടെ ഒരു കേള്‍വിക്കാരന്‍റെ കാര്യം നോക്കാം..

കുട്ടിക്കാലത്ത് കോളാമ്പി മൈക്കിലൂടെ കേട്ടൊരു ഇലക്ഷന്‍ പ്രസംഗം. പ്രസംഗിക്കുന്നത് വലിയ പുലിയൊന്നുമല്ല വീടിനടുത്തുള്ള, എന്നും കാണുന്ന സഖാവ്. ശെടാ, ചുമ്മാ ചായക്കടയില്‍ പത്രം വായിച്ചിരിക്കുന്ന ഇദെഹത്തിനൊക്കെ ഇത്ര വിവരം എവിടുന്നു കിട്ടി? എന്ന് തോന്നിപ്പോയ നിമിഷം. അന്നുമുതല്‍ ചെറിയൊരു ആരാധനയോടെയാണ് പുള്ളിയെ നോക്കുക. സംഗതി ഇങ്ങനെയാണ്...

"ഈ കൊണ്ഗ്രസുകാര്‍ കമ്പ്ലീറ്റ് കള്ളന്മാരാണ്. അവരുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി, പണ്ട് നമ്മുടെ സൈന്യത്തിനു വേണ്ടി, പട്ടിണിക്കാരായ നമ്മള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് കൊടുത്ത് കുറെ തോക്കുകള്‍ വാങ്ങി. ഒന്നും രണ്ടുമല്ല...കോടികള്‍ മുടക്കി. എന്നിട്ടെന്തായി? പട്ടാളക്കാര്‍ അതുകൊണ്ട് പോയി, പാക്കിസ്ഥാന്‍ പട്ടാളത്തിനു നേരെ വെടിവെച്ചു. 'ഡിഷ്ക്യാ...ഡിഷ്ക്യാ...' (പുള്ളി സാംമ്പശിവന്‍റെ പോലെ അഭിനയിച്ചു.) സൌണ്ട് മാത്രമേയുള്ളൂ...ഉണ്ടയില്ല....ഉണ്ടപോകുന്നില്ല!!!
നോക്കണേ...നമ്മടെ പിള്ളേര്‍ പള്ളി പെരുന്നാളിന് വാങ്ങുന്ന തോക്കില്‍ ആട്ടിന്‍കാട്ടം ഇട്ടു വെടിവെച്ചാല്‍ എങ്ങനെയിരിക്കും? ...ബുഹ!..ബുഹഹ!! ബൊഫേര്‍സ്...."

പ്രസംഗം പിന്നെയും നീണ്ടു. കേട്ടുനിന്ന ഞാന്‍ കോരിത്തരിച്ചു. അതില്‍ പിന്നെ പുള്ളിയെ കാണുമ്പോഴും തോക്ക് കാണുമ്പോഴും കരി മരുന്നിന്‍റെയല്ല, ആട്ടിന്‍ കാട്ടത്തിന്‍റെ ഒരു സ്മെല്ല് അറിയാതെ എവിടുന്നോ വരുന്നപോലെ എനിക്ക് തോന്നും.

കൈ വെട്ടിയത്തിനു മീതേ

"ജോസഫ് സാറിനെ തിരിച്ചെടുത്തതിനെതിരെ കോതമംഗലം രൂപതയുടെ ഇടയ ലേഖനം!"

എഴുതിയെഴുതി ഇടയലേഖനത്തിന് ഒരു വിലയുമില്ലാതെ ആക്കരുത്. 
ആട് മതിലില്‍ ഒട്ടിച്ച പോസ്റര്‍ തിന്നുന്നത് കണ്ടിട്ടുണ്ട്. കുഞ്ഞാടുകളെ വെറുതേ കടലാസ് തീറ്റിക്കരുത് പിതാവേ...!