Thursday, April 10, 2014

ഡെമോക്രാറ്റിക്‌

ഇന്ത്യന്‍ പൌരന്‍ ആണെന്നതില്‍ അഭിമാനവും ഭരണഘടനയോടും ജനാധിപത്യ സംവിധാനങ്ങളോടും ഏറ്റം ബഹുമാനവും തോന്നുന്നത് നമ്മുടെ ഇലക്ഷന്‍ ദിവസമാണ്. യു.എസും, ബ്രിട്ടണും ഉള്‍പടെ പലതും ജനാധിപത്യ രാജ്യങ്ങളാണെങ്കിലും പരിപൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഡെമോക്രാറ്റിക്‌ റിപബ്ലിക് എന്നത് ഇന്ത്യക്ക് മാത്രം സ്വന്തമാണ്. അതുകൊണ്ടുതന്നെ ഇലക്ഷന്‍ ദിവസത്തെ അക്രമവും അട്ടിമറിയും എന്ത് വിലകൊടുത്തും ചെറുക്കേണ്ടത് ആവശ്യമാണ്‌. അതുവഴി നാം സംരക്ഷിക്കുന്നത് നമ്മുടെ പൈതൃകമാണ്.

പുറത്ത് പല രാജ്യത്തും ഇലക്ഷനെ പൊതുസമൂഹം അത്ര ഗൌരവപൂര്‍വ്വം കാണാറില്ല. ഗൌരവമായി കാണുന്ന ചില ഇടങ്ങളില്‍ അക്രമവും ബോംബേറും നടക്കാറുണ്ട്. വര്‍ഗ്ഗ വര്‍ണ്ണ ഭൂമിശാസ്ത്ര വ്യത്യാസങ്ങളില്‍ ചിതറിക്കിടക്കുന്ന അനേകം സംസ്ഥാനങ്ങളില്‍ ഒരു പരിശുദ്ധമായ കര്‍മ്മം ചെയ്യുന്ന ഗൌരവത്തോടും സൂഷ്മതയോടും പോളിംഗ് നടത്തുന്നതും തലപ്പത്തിരുന്ന്‍ മുഖ്യ കമ്മീഷന്‍ അത് നിയന്ത്രിക്കുന്നതും വിവിധ സ്വഭാവമുള്ള ആളുകളും തീപ്പൊരി രാഷ്ട്രീയക്കാരും അനുസരണയുള്ള കുട്ടികളെപോലെ വോട്ടിങ്ങില്‍ പങ്കാളികളാകുന്നതും ചെയ്യുന്നത് കാണേണ്ട കാഴ്ച തന്നെയാണ്.

നാം കൊണ്ടാടുന്ന സ്വാതന്ത്ര്യ-റിപബ്ലിക് ദിനങ്ങളെക്കാള്‍...സ്വന്തം വിവാഹവാര്‍ഷികത്തെക്കാള്‍..പെരുന്നാളുകളെക്കാള്‍... ഒക്കെ ആഘോഷിക്കാനും അഭിമാനിക്കനുമുള്ള വകുപ്പ് ഈ ദിവസത്തിനുണ്ട്.
‪#‎ബാര്‬‍ അടവാണോ എന്തോ......?

No comments:

Post a Comment