Monday, November 2, 2015

ബാര്‍ബര്‍ ആന്‍ഡ് ബാര്‍ബേറിയന്‍സ്

അടുത്തുള്ള പാക്കിസ്താനിയുടെ കടയിലാണ് പതിവായി മുടി വെട്ടാന്‍ പോകാറ്. പത്ത്ദിര്‍ഹമാണ് പടിയെങ്കിലും ഇരിപ്പുവശം വെച്ച് പതിനഞ്ച് ഞാന്‍ കൊടുക്കും.
തലപെരുപ്പിക്കുന്ന മസ്സാജും മ്യൂസിക്കും ഒക്കെയായി കസ്ടമറോട് അടുപ്പം കൂടുവാനുള്ള സൌകര്യവും വാസനയും പണ്ടേ ക്ഷുരകന്‍മാര്‍ക്കുണ്ട്. ലോകത്തുള്ള സകല ബാര്‍ബേര്‍സിനും ജന്മസിദ്ധമായി കിട്ടിയ കഴിവാണ് അതെന്ന്തോന്നുന്നു.
ആദ്യസമാഗമം. കാടുവെട്ടിതെളിച്ചുകൊണ്ടിരിക്കേ കണ്ടമാനം വെളുത്ത മുടിയിഴകള്‍ കണ്ട കക്ഷി ആശങ്ക പ്രകടിപ്പിച്ചു. "
"ഭായ്.. ഉമര്‍ കിത്ത്നാ... യെ സഫേദ് ബഹുത് ജ്യാദാ ഹേ...."
ഇത് പതിവായി കേട്ടു ശീലമുള്ളതുകൊണ്ട് അറിയാവുന്ന ഭാഷയില്‍ ഞാന്‍ അവനോടു പറഞ്ഞു.
"ഭായ്..മുടി ബ്ലാക്ക്ആയാലും വൈറ്റ്ആയാലും ..ഡോണ്ട് വറി. തലയുള്ള കാലത്തോളം അനക്ക് പണി ഉണ്ടല്ലോ പ്ലീസ് ക്യാരി ഓണ്‍.. "
ലവന്‍ പിന്നിന്നോളം അതേ പറ്റി മിണ്ടിയിട്ടില്ല. ടി.വിയില്‍ വിശ്രമമില്ലാതെ ഓടിക്കളിക്കുന പാക്ക് വാര്‍ത്താ ചാനലുകള്‍.. സീരിയലുകള്‍...ക്രിക്കറ്റ്.
അതിനിടക്ക് കുശലം പറയും;
"ഭായി, എനിക്കറിയാവുന്ന ഇന്ത്യക്കാരൊക്കെ നല്ലവരാണ്. പക്ഷേ, ജനിക്കുമ്പോള്‍ മുതല്‍കേള്‍ക്കുന്നത് ഇന്ത്യക്കാര്‍ നമ്മുടെ ശത്രുക്കള്‍ ആണെന്നാണ്‌.....എനിക്കറിയാം നിങ്ങളെയും അങ്ങേനെയാണ് സ്കൂളില്‍ പഠിപ്പിക്കുന്നത് എന്ന്."
അവന്‍ സുഖിപ്പിക്കുകാണെങ്കിലും പറഞ്ഞതില്‍ കഴമ്പുള്ളതുകൊണ്ടും, കത്തിയും കത്രികയും ലവന്റെ കയ്യിലായതുകൊണ്ടും ഞാന്‍ മിണ്ടാതെ തലകുനിച്ചിരുന്നു.
ഇത്തവണ ചെന്നപ്പോള്‍ ചര്‍ച്ചയില്‍ കാശ്മീരിലെ പ്രശ്നവും ബീഫ് വിവാദവും ഒക്കെയാണ്. ഇടക്കിടെ ചാനല്‍ പ്രതിനിധി ജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതും കാണിക്കുന്നുണ്ട്.
“.....ഭാരത സര്‍ക്കാര്‍ നമ്മെ വെല്ലുവിളിക്കുകയാണ്..... യെ വ്യക്ത് ഹേ.. ഇന്ത്യ ഹമാര ദുശ്മന്‍...ഹെ ഹൈ..ഹോ..” എന്നൊക്കെ യുവാക്കളുടെ ആക്രോശം.
ഗോളാന്തരവാര്‍ത്ത സിനിമയില്‍ ശ്രീനിവാസനെ സ്റ്റേജില്‍ ഇരുത്തികൊണ്ട് പഞ്ചായത്ത് പ്രസിഡന്‍റ് ശങ്കരാടി നടത്തുന്ന പ്രസംഗം ഞാനോര്‍ത്തു.
“ഇന്നലെവരെ ശുദ്ധ തെമ്മാടിയും പരമ ചെറ്റയുമായിരുന്ന കാരക്കൂട്ടില്‍ ദാസന്‍ എന്ന ഒറ്റയാനെ നമ്മുടെ രമേശന്‍ നായര്‍ തളച്ചിരിക്കുകയാണ്...
അത് മനസിലാക്കിയ ബാര്‍ബര്‍ ചനല്‍ മാറ്റി. അടുത്ത ന്യൂസ് ചാനലിലും രക്ഷയില്ല. വീണ്ടു അടുത്തത്...ഒടുവില്‍ അത് ടെലിബ്രാന്റിന്റെ പരസ്യത്തില്‍ ചെന്നുനിന്നു. പൂശൂ..ഏതോ ‘ലവണ തൈലം.!
ഇതിലും ഭേദം ന്യൂസ് ചാനല്‍, അല്ലെങ്കില്‍ ഓന്റെ ‘കത്തി.’ ഏതായാലും ആ പാവപ്പെട്ടവന്റെ പങ്കപ്പാട് കണ്ട് ചിരിക്കാതിരിക്കാനായില്ല. പണികഴിഞ്ഞ് കാശ് പതിനഞ്ച് പോക്കറ്റിലിട്ട് അവനും ചിരിച്ച് സലാം പറഞ്ഞു.

5 comments:

  1. ജോസ് ലെറ്റ്ജീ....

    നീളമുള്ള കഥകൾ പ്രതീക്ഷിക്കുന്നു.......വായിക്കുന്നവർ വായിക്കുമല്ലൊ.

    ReplyDelete
  2. ഒന്നിലധികം മിനിക്കഥകൾക്കുള്ള സാധ്യതകളുള്ള പ്ലോട്ട്

    ReplyDelete
  3. പൊളിച്ചു....... കഥ നന്നായി.....

    ReplyDelete
  4. ഇത് കലക്കി
    ബാർബറിയൻസ് കത്തീസ്

    ReplyDelete
  5. ഹഹ കൊള്ളാം നന്നായിട്ടുണ്ട് ....ഇരു രാജ്യത്തും നടക്കുന്ന പ്രശ്നങ്ങള്‍ ജീവിക്കാന്‍ വേണ്ടി പട പൊരുതുന്ന സാധാരണകാരായ ഈ രണ്ടു രാജ്യക്കാരുടെയും മനസ്സിനെ എങ്ങനെ ബാധിക്കുന്നു ആശങ്ക പെടുത്തുന്നു എന്ന് വ്യക്തമാക്കുന്നുണ്ട് ഈ കഥയില്‍ ..
    ഇനിയും എഴുതുക ആശംസകള്‍ .

    ReplyDelete