വീട്ടുകാര്‍ക്കൊപ്പം ഒരു കാര്‍ യാത്ര.
കസിന് പെണ്ണുകാണാന്‍ തിരുവനന്തപുരത്തുപോയി തിരികെ വരുന്നു. ഏതാണ്ട് കൊല്ലം എത്തും മുന്‍പേ പിന്നില്‍ 'പഡേയ്' എന്ന് ഒരു ശമണ്ട്!!
വണ്ടിയുടെ പിന്നില്‍ ഒരു ബൈക്ക്കാരന്‍ 'ഉമ്മച്ചനടിച്ചു!!'
ഈ ദുഫായിലൊക്കെ സൌഹൃദ പോലീസിനെ കണ്ടു ശീലിച്ചു പോയതിനാല്‍ വണ്ടി ഇടിച്ചു കഴിഞ്ഞാല്‍ പുറത്തിറങ്ങി മറ്റേ വണ്ടിക്കാരന് കൈകൊടുത്ത് ലൈറ്റര്‍ വാങ്ങി ഒരു സിഗരറ്റും കത്തിച്ച് പോലീസ് വരുന്നവരെവാചകം അടിച്ചു നില്‍ക്കുന്ന ഓര്‍മ്മയില്‍ പുറത്തിറങ്ങി. ഒരു പുക എടുക്കാന്‍ ചെന്നപ്പോള്‍ ബൈക്കിന്റെ പുഹ മാത്രമേയുള്ളൂ...ആളില്ല!!
സിഗരറ്റ് നിലത്ത് എറിഞ്ഞു ഷൂവിട്ടു ചവുട്ടി ഞെരുക്കി ലാലേട്ടന്‍ സ്റ്റൈലില്‍ വണ്ടിയിലേക്ക് ചാടിക്കയറി ഒരു ഡയലോഗ്.
"വണ്ടിയെടെടാ.........."
ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന അളിയന്‍ ഒരു നോട്ടം!
'സോറി..അളിയാ...പ്ലീസ് വണ്ടിയെട്...അവരെ വിടരുത് പിടിക്കണം.'
ബൈക്കിനെ ഫോളോ ചെയ്തു പിന്തുടര്‍ന്നു. ബൈക്ക് ഓടിക്കുന്നത് ഒരു മധ്യവയസ്കന്‍, പിന്നില്‍ പുള്ളീടെ ഭാര്യ. ഒപ്പം എത്തി ഹോണ്‍ അടിച്ചിട്ടും പുള്ളി വശത്തോട്ട് പിടലി തിരിക്കാതെ വലിച്ചു വിട്ടു പോകുകയാണ്.
നിര്‍ത്തെടോ....$%^#
കലിപ്പ് കേറി സ്നേഹത്തിന്റെ ഭാഷയില്‍ ചിലതൊക്കെ ഞാന്‍ വിളിച്ചു പറഞ്ഞു. അപ്പാപ്പന്‍ കൂടെയുള്ളത് അപ്പോഴാണ് ഓര്‍ത്തത് പുള്ളീടെ മുഖത്തേയ്ക്ക് ഏറുകണ്ണിട്ടു നോക്കിയപ്പോള്‍ പുള്ളി പുറത്തേയ്ക്ക് നോക്കിയിരിക്കുകയാണ്.
(അതുകഴിഞ്ഞാണ് അവര്‍ എനിക്കും വിവാഹോലോചനകള്‍ തുടങ്ങിയത്)
ബൈക്കിനു മുന്‍പില്‍ കാറ് വട്ടം ചവുട്ടി! നിര്‍ത്തിയതും ബൈക്കുകാരന്റെ പെണ്ണുമ്പിള്ളയുടെ ഡയലോഗ്.
"ഞങ്ങളുടെ മോന്‍റെ പ്രായോല്ലേയുള്ളൂ....മുതിര്‍ന്നവരോട് ഇങ്ങനെയാണോ...മാന്യതയില്ലാതെ സംസാരിക്കുന്നത്..."
പ്രതിയോഗികളെ മാനസികമായി തളര്‍ത്താനുള്ള സൈക്കോളജിക്കല്‍ അപ്രോച്ച് കണ്ട് ഞാനൊന് കിടുങ്ങി.
വാക്കുതര്‍ക്കം മുറുകിയപ്പോള്‍ ആളുകൂടി. അവര്‍ കാര്യം അന്വേഷിച്ചു. വണ്ടി നിര്‍ത്താനുള്ള മാനേര്‍സ് എങ്കിലും മിനിമം കാണിക്കണം എന്ന് ഞാന്‍...
"ഡോ...തന്‍റെ വണ്ടിയില്‍ ഇടിച്ച് ഇവര്‍ റോഡില്‍ തെറിച്ചു വീണ് വല്ലോം പറ്റിയിരുന്നേല്‍...? ഓ.. ഭാഗ്യം! കാറിന്‍റെ പുറക് പൊളിഞ്ഞത് പോട്ടെ...രണ്ടു ജീവന്‍ പൊലിഞ്ഞില്ലല്ലോ...നാട്ടുകാരുടെ വക!!
(അവര് ഒരു നാട്ടുകാരാണ്. ഞമ്മള്‍ള് വരത്തനും.)
നിന്നിട്ട് കാരമില്ല എന്ന് മനസിലായപ്പോള്‍ വണ്ടിയില്‍ കയറി ഞാന്‍ പറഞ്ഞു
'അളിയാ.......പ്ലീസ്........വണ്ടി ...ഏട്...."
-------------------
വല്ല നാട്ടിലും ചെന്ന് പണിയെടുക്കുമ്പോള്‍ ആളുകള്‍ കന്നംതിരിവ് കാട്ടിയെന്നും വര്‍ണ്ണ വെറി കാണിച്ചെന്നും, ന്യായം എന്‍റെ ഭാഗത്താണ് എന്നും കട്ടിയുള്ള ഡയലോഗ് വിടുന്നതില്‍ അര്‍ത്ഥമില്ല, തട്ടുകിട്ടാതെ നോക്കുക എന്നതാണ് ബുദ്ധി എന്ന് അന്ന് മനസിലായി. :)

No comments:
Post a Comment