1996-99 പൊളിടെക്നിക് - ഹോസ്റല്‍ ജീവിത കാലത്തെ ഒരു ട്രെയിന്‍ യാത്ര. കാഞ്ഞങ്ങാട് സ്റെഷനില്‍ നിന്നും കൂട്ടുകാരോനിച്ച് പരശുരാം എക്സ്പ്രെസ്സില്‍ തിരുവല്ലായ്ക്ക്. ആറു പേര്‍ക്ക് ഇരിക്കാന്‍ വിടവ് കിട്ടിയപ്പോള്‍ ഗുലാം പരിശ് കളി തുടങ്ങി.
കണ്ണൂര്‍ സ്റെഷനില്‍ എത്തിയപ്പോള്‍ കാപ്പി, കടി, ബീഡി തുടങ്ങിയ ഉത്തേജക സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങി. ഇരുന്ന സീറ്റ് മറ്റാരും കയ്യടക്കാതിരിക്കാന്‍ കയ്യിലുണ്ടായിരുന്ന ടവലും മാസികയും വെച്ച് പ്രൊട്ടക്റ്റ് ചെയ്തു. വാ തുറന്നാല്‍ വിവരക്കേടും കൈവെച്ചാല്‍ അബദ്ധവും മാത്രം പിണയുന്ന ഒരു ഉറ്റ സുഹൃത്തും കൂടെയുണ്ട്. കുണുക്കിറക്കാതെ പുറത്തിറങ്ങാന്‍ പാടില്ല എന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ട് കക്ഷി ഞങ്ങള്‍ കാണാതെയാണ് വെള്ളം വാങ്ങാന്‍ പുറത്തിറങ്ങിയത്. കണ്ണൂര്‍ വിട്ടപ്പോള്‍ വീണ്ടും കളി തുടങ്ങി. മേല്‍പ്പറഞ്ഞ സുഹൃത്ത് ആകെ ടെന്‍ഷന്‍ അടിച്ച് കളിക്കുന്നില്ല എന്ന് പറഞ്ഞ് ഇരിക്കുന്നു. കാശ് വെച്ചല്ലെങ്കിലും നേരമ്പോക്കിന് കളി നടക്കട്ടെ എന്ന് പൊതു അഭിപ്രായം ഉയര്‍ന്നു. എങ്കിലും പുള്ളി അടുക്കുന്നില്ല. കുറേ കഴിഞ്ഞപ്പോള്‍ കക്ഷി വിഷമത്തോടെ പറഞ്ഞു, 'അളിയാ എന്‍റെ ... പേര്‍സ് പോയി!' എപ്പോഴാടാ? 'പുറത്തിറങ്ങിയപ്പോള്‍.....' 'പോക്കറ്റ് അടിച്ചത് നീ അറിഞ്ഞില്ലേ? "പോക്കറ്റ് അടിച്ചതല്ല" "പിന്നോ? "നിങ്ങളെല്ലാം തൂവാലയും മാസികയും വെച്ച് പുറത്തിറങ്ങിയപ്പോള്‍ ടവല്‍ ഇല്ലാത്ത കൊണ്ട് ഞാന്‍ പെര്സാ വെച്ചത്. തിരിച്ചു വന്നപ്പോള്‍ അത് കാണുന്നില്ല.!! |
Thursday, February 6, 2014
ട്രെയ്നിലെ സീറ്റ്
Subscribe to:
Post Comments (Atom)
No comments:
Post a Comment