പട്ടാളത്തില്‍ ജോലി കിട്ടുന്ന ഒരാള്‍ക്ക് പതിനഞ്ച് വര്‍ഷത്തിനു ശേഷം സ്വയം വിരമിച്ചു പോകാനോ വേണമെങ്കില്‍ വീണ്ടും നീട്ടിയെടുക്കാണോ അവസരമുണ്ട്. ഭൂരിഭാഗം പേരും ഇരുപത്തഞ്ച് വര്ഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം സ്വസ്ഥമായി കഴിയുകയോ മറ്റെന്തെങ്കിലും വരുമാന മാര്‍ഗങ്ങള്‍ തേടുകയോ ചെയ്യും.
ഇവിടെ, സേവന കാലാവധി സര്‍ക്കാര്‍ നിജപ്പെടുത്തിയിരിക്കുകയാണ്. മറ്റു ഗവര്‍മെന്റ് ഉദ്യോഗങ്ങളില്‍ കഴിവും ഭാഗ്യവും കൊണ്ട് യോഗ്യതാ കടമ്പകള്‍ കടന്ന് പ്രവേശനം നേടുന്നവര്‍ പല പ്രായക്കാരായിരിക്കും.അപ്പോള്‍ ഇരുപതും മുപ്പത്തഞ്ചും വയസുള്ളവര്‍ ഒരേസമയം ഒരേ തസ്തികയില്‍ വരും. ഒരുപോലെ അന്പത്തഞ്ചാം വയസില്‍ റിട്ടയര്‍ ചെയ്യേണ്ടിയും വരുന്നു.
സര്‍ക്കാര്‍ ജോലി ഒരു സഹായമോ സ്ഥിര വരുമാനമോ ആണെന്നിരിക്കെ അതിന്‍റെ ഗുണ ഫലം എല്ലാ ഉദ്യോഗസ്ഥര്‍ക്കും തുല്യമായി ലഭിക്കാന്‍ അവകാശമുണ്ട്. ഇരുപത് വയസില്‍ ജോലികിട്ടിയവന് അത് 35വര്‍ഷവും മുപ്പത്തഞ്ചാം വയസില്‍ കയറിയവന് 20 കൊല്ലവും മാത്രം ശമ്പളവും തത്തുല്യ മായ പെന്‍ഷനും കിട്ടുന്നത് ശരിയാണോ?
മിലിട്ടറിയിലെ പോലെ ജോലിയില്‍ കയറിയത് മുതല്‍ ഇരുപതോ ഇരുപത്തഞ്ചോ വര്ഷത്തേക്ക് എല്ലാ സര്‍ക്കാര്‍ ജോലികളുടെയും കാലാവധി നിജപ്പെടുത്തണം. രാജ്യം കടുത്ത തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ഈ കാലത്ത് ഇതിലും നല്ലൊരു പോംവഴി ഈ സാമ്പത്തിക ശാസ്ത്രജന് പറഞ്ഞുതരുവാനില്ല.
നിയമസഭയിലോ ലോകസഭയിലോ ആരെങ്കിലും ഇങ്ങനൊരു അഭിപ്രായം അവതരിക്കാന്‍ ധൈര്യം കാട്ടിയാല്‍ ഞാന്‍ ആ പാര്‍ട്ടിയില്‍ ചേരുന്നതായിരിക്കും.

No comments:
Post a Comment