വര്‍ക്ക് സൈറ്റുകളില്‍ 'സീറോ പേര്‍സന്റ് ആക്സിഡന്റ്' എന്നത് എല്ലാവര്‍ഷവും കമ്പനി മുന്നോട്ടുവെയ്ക്കുന്ന ക്യാമ്പെയിനാണ്. ലേബര്‍സും സൂപ്പര്‍വൈസേര്‍സും ഉള്‍പടെ എല്ലാവര്‍ക്കും നിരന്തരമായ ക്ലാസ്സുകകള്‍ നല്‍കിക്കൊണ്ട് മഹത്തായ ആ ലക്ഷ്യത്തിലേക്ക് നാം അടുത്തുകൊണ്ടിരിക്കുകയാണെന്ന് റീജണല്‍ സേഫ്റ്റി മാനേജര്‍ ഫ്രേസര്‍ ഡ്രമണ്ട് ആവേശഭരിതനായി പ്രസംഗിച്ചു.
"പല അപകടങ്ങളും നമുക്ക് തടയാവുന്നതായിരുന്നു, പക്ഷേ ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ചതില്‍ ദൈവത്തിനു പോലും ഒന്നും ചെയ്യാന്‍ പറ്റില്ല" എന്നു പറഞ്ഞ് അദ്ദേഹം ഞങ്ങളില്‍ ചിലരെ 'ഊക്ലിച്ച' ഒരു നോട്ടം നോക്കി. ഡല്‍ഹിയിലെ സ്റ്റോറില്‍ സാധനങ്ങള്‍ ലോഡ് ചെയ്യുന്നതിനിടെ പ്രകോപനം ഏതുമില്ലാതെ പാഞ്ഞുവന്ന മൂന്നാല് തെരുവ് പട്ടികള്‍ സ്റ്റോര്‍ മാനേജറുടെ 'ചന്തിസ്ഥലില്‍' പല്ലുകള്‍ ആഴ്ത്തി കടന്നുപോയത്രേ..!
പണ്ട് ഷാപ്പിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും തലയില്‍ ഇടാറുള്ള ആ തോര്‍ത്തുമുണ്ട് എവിടെയെന്ന് ആ നിമിഷം അറിയാതെ ഞാനൊന് പരതിപ്പോയി.
ദേ... വീണ്ടും പട്ടി....... :D
ReplyDelete