ഒരുപാട് തെറിവിളി കിട്ടിയ അഭിപ്രായമാണ്. എങ്കിലും വീണ്ടും ഞാന്‍ ആവര്‍ത്തിക്കുന്നു. മെഡല്‍ നേടുന്ന കായിക താരത്തിനു ജോലി നല്‍കരുത്.
'നല്ല പ്രായം കഴിഞ്ഞാല്‍ അവരെങ്ങനെ ജീവിക്കും സുഹൃത്തേ' എന്ന പതിവ് ചോദ്യത്തെ മുഖവിലക്ക് എടുക്കുന്നില്ല. മറിച്ച് വിജയികള്‍ക്ക് ആരെയും മോഹിപ്പിക്കുന്ന സമ്മാനം നല്‍ക്കൂ.. രണ്ടുകോടി, മൂന്നുകോടി...അഞ്ചുകോടി... എത്രയെങ്കിലും! പക്ഷേ ജോലി വാഗദാനം വേണ്ട. സ്കൂള്‍ അത്ലറ്റിക്സ് മുതല്‍ ഇങ്ങോട്ട് നോക്കൂ.. എത്രെയെത്ര താരങ്ങള്‍ സ്പോര്‍ട്ട് ക്വോട്ടായിലൂടെ ഉദ്യോഗവൃത്തി നേടി സ്വസ്ഥമായിരിക്കുന്നു. അവരുടെ ലക്‌ഷ്യം എന്തായിരുന്നു?
നമ്മുടെ രാജ്യത്ത് സ്വകാര്യവത്കരണം ആദ്യം വേണ്ടത് കായിക മേഖലയിലാണ്. വിദേശ ക്ലബ്ബുകളും സ്പോണ്സര്‍മാരും വരട്ടെ. താരങ്ങള്‍ക്ക് മികച്ച കരാറും താരമൂല്യവും ലഭിക്കട്ടെ. ക്രിക്കറ്റില്‍ ബി.സി.സി.ഐ ചെയ്യുന്ന്പോലെ. എങ്കിലേ അഴിമതിയും അധികാര ഗര്‍വ്വും നിറഞ്ഞ നമ്മുടെ കായികരംഗം രക്ഷപെടൂ. അഴിമതിയുടെ ചപ്പുകള്‍ അരിപ്പയില്‍ അവശേഷിച്ചാലും ചായ ഊറിവരും പോലെ രുചിയോടെ, നിറമോടെ, ഓരോ കായികതാരവും രക്ഷപെട്ടക്കാം.
ഏറ്റം അന്തസോടെ, മുപ്പത്തിനാലോ മുപ്പത്തഞ്ചോ വയസ്സില്‍ വിരമിച്ച്, പുതുതലമുറക്ക് പ്രോത്സാഹനവും മാതൃകയുമായി മാറാന്‍ ഒരു നല്ല കായിക താരത്തിനാകില്ലേ?സച്ചിനെപ്പോലെ, കാള്‍ലൂയിസിനെപ്പോലെ, പി.ടി ഉഷയെപ്പോലെ...
അന്‍പതാം വയസ്സില്‍ റെയില്‍വേയില്‍ സ്റ്റേഷന്‍ മാസ്റ്ററായി കൊടി വീശുന്ന സച്ചിന്‍ തെണ്ടുല്‍ക്കറെ ഒന്ന്‍ സങ്കല്‍പ്പിച്ചു നോക്കൂ.. കണ്ണടവെച്ച് ബാങ്ക്ഫയലുകള്‍ക്കിടയില്‍ തലപൂഴ്ത്തി കിടക്കുന്ന ഉസൈന്‍ ബോട്ടിനെയും. എത്ര വൃത്തികേടായിരുക്കും ആ ചിത്രം!
അന്‍പതാം വയസ്സില്‍ റെയില്‍വേയില്‍ സ്റ്റേഷന്‍ മാസ്റ്ററായി കൊടി വീശുന്ന സച്ചിന്‍ തെണ്ടുല്‍ക്കറെ ഒന്ന്‍ സങ്കല്‍പ്പിച്ചു നോക്കൂ.. കണ്ണടവെച്ച് ബാങ്ക്ഫയലുകള്‍ക്കിടയില്‍ തലപൂഴ്ത്തി കിടക്കുന്ന ഉസൈന്‍ ബോട്ടിനെയും. എത്ര വൃത്തികേടായിരുക്കും ആ ചിത്രം!
കല്‍ക്കട്ടയിലോ കൊച്ചിയിലോ ബാര്‍സലോണയുടെയോ റിയല്‍മാഡ്രിഡിന്റെയോ സ്കൂളില്‍ പരിശീലിക്കുന്ന നമ്മുടെ കുട്ടികള്‍, മൈക്കിള്‍ ജോര്‍ദാന്‍ പരിശീലിപ്പിക്കുന്ന നമ്മുടെ ബാസ്കറ്റ് ബോള്‍ ടീം. മൈക്കില്‍ ഫെലിപ്സ് മുങ്ങിപ്പൊങ്ങുന്ന കുട്ടനാട്ടിലെ ഇടത്തോടുകള്‍...ഹായ്.ഹായ്... എത്ര സുന്ദരമായ ചിത്രമാകും അത്! സ്വകാര്യനിക്ഷേപം സാധ്യമായാല്‍ ഗുണമുണ്ടാകും, ഫലമുണ്ടാകും. എങ്കില്‍ മെഡലുകള്‍ ഉണക്കത്തേങ്ങ കൊഴിയും പോലെ നമ്മുടെ മുറ്റത്തു വീഴും.
ശരിയാണ്
ReplyDelete