Sunday, August 21, 2016

വാറ്റിസ്ഥാന്‍

കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യവിപണന നിരോധനം നടപ്പാക്കി എല്ലാവര്‍ക്കും സ്വന്തമായി വാറ്റിക്കുടിക്കാനുള്ള പൌരാവകാശ ബില്‍ പാസാക്കുകയാണ് വേണ്ടത്. തന്മൂലം ഇടത്‌ വലത്‌ പാർട്ടികൾക്ക്‌ നയങ്ങളിൽനിന്ന് പിന്നോക്കം പോയെന്ന് പേരുദോഷം ഉണ്ടാവില്ലെന്ന് മാത്രമല്ല പ്രഷര്‍ കുക്കര്‍, ഗ്യാസ് സ്റ്റവ്‌ പോലുള്ള വ്യവസായങ്ങള്‍ വളര്‍ച്ച നേടുകയും നെല്ല്, പൈനാപ്പിള്‍, പൂവമ്പഴം തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനം വര്‍ദ്ധിക്കുകയും ചെയ്യും. സൈഡായി ക്ഷുദ്ര ജീവികളായ എലി, പല്ലി, പാറ്റ, പാമ്പ്‌ തുടങ്ങിയവ ഉന്മൂലനം ചെയ്യപ്പെടും. സമകാലിക പരിസ്തിതിയിൽ തെരുവ്‌ പട്ടികളെക്കൂടി കോട കലക്കിയ മിശ്രിതത്തിൽ ഉൾപ്പെടുത്താവുന്നതാണ്. 
"പ്രവര്‍ത്തന നിരതരായ യുവത്വം" എന്നതാവട്ടെ നമ്മുടെ മോട്ടോ.

1 comment:

  1. ദേ വീണ്ടും പട്ടി :-
    ഒരു മദ്യവും മദ്യമല്ല എന്നല്ലേ ഇന്നലെ കോടതിയില്‍ കേരളം മൊഴിഞ്ഞത്

    ReplyDelete