ഓട്ടമെന്ന് കേള്‍ക്കുമ്പോള്‍ പെട്ടന്ന്‍ ഓര്‍മ്മവരിക ട്രാക്കും കളികളുമാണെങ്കിലും ആലോചിച്ചുനോക്കിയാല്‍ ഓട്ടം ജീവിതത്തിന്‍റെ ഒരു ഭാഗംതന്നെയാണ്. "ജീവിക്കാനുള്ള നെട്ടോട്ടം", "ജീവനുംകൊണ്ടോടി..!" എന്നീ വ്യത്യസ്ത പ്രയോഗത്തില്‍തന്നെ സംഭവം ട്രാജഡിയോ കോമഡിയോ എന്ന്‍ ഊഹിക്കാം.
കോമഡിയില്‍ ഓട്ടം ഒരവിഭാജ്യ ഘടകമാണെന്ന് പല കഥകളും മറിച്ചുനോക്കിയപ്പോള്‍ ഓര്‍ത്തുപോയി. നര്‍മ്മത്തിന്‍റെ നിലവാരം നോക്കുന്നതില്‍ ഇന്നും എന്‍റെ തോത് 'ടോംസ് കോമിക്സ്' തന്നെയാണ്. ടോംസിന്‍റെ വരിയിലും വരയിലും നിറഞ്ഞുനില്‍ക്കുന്ന ഓട്ടങ്ങളുടെ ഘോഷയാത്രയാവാം ഒരുപക്ഷേ കാരണം. സിനിമയിലും സ്ഥിതി വ്യത്യസ്തമല്ല. ഒരാള്‍ നല്ല നടനാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അയാളെ ഒന്നോടിച്ചു നോക്കിയാല്‍ മനസിലാകുമെന്ന്. സംശയമുണ്ടെങ്കില്‍ 'ചിത്ര'ത്തിലെയും താളവട്ടത്തിലെയും ലാലേട്ടന്‍റെ ഓട്ടം ഒന്നോര്‍ത്തുനോക്കിയാല്‍ മതി

No comments:
Post a Comment