കൊച്ചു കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ എങ്ങനെ തിരിച്ചറിയാം എന്ന വിഷയത്തെ കുറിച്ച് ഗഹനമായി ആലോചിച്ചത് പാരാഗ്ലൈഡിംഗ് വിവാദത്തിനു ശേഷമാണ്. അപ്പോഴാണ് പഴയൊരു കാര്യം ഓര്‍മ്മയില്‍ വന്നത്.
പ്രീഡിഗ്രീ കാലം. വീട്ടില്‍ കുട്ടികള്‍ക്ക് മുട്ടില്ല. ചിലപ്പോള്‍ കൊച്ചുങ്ങളെ നമ്മളെ ഏല്‍പ്പിച്ച് സ്ത്രീജനങ്ങള്‍ മറ്റുപണിക്ക് പോകും. ആ പ്രായത്തില്‍ പിള്ളാരേ നോട്ടം ചൊറിയുന്ന ഏര്‍പ്പാടാണ്. കുഞ്ഞുങ്ങള് നിര്‍ത്താതെ നിലവിളിച്ചുകൊണ്ടിരിക്കും. അങ്ങനെ ഒരു വേനല്‍ക്കാലം.മുടിഞ്ഞ ചൂട്. കൊച്ചാണേല്‍ വായ് പൂട്ടുന്നുമില്ല. .എടുത്തുകൊണ്ടു നടന്നിട്ടും രക്ഷയില്ല.കൈമാറാന്‍ ആരുമില്ല. അപ്പോഴാണ് ഒരു ഐഡിയ തോന്നിയത്. അത് ഫലിച്ചു. കൊച്ചു കരച്ചില്‍ നിര്‍ത്തി. എങ്ങനെ?
ഇന്ന്‍ കുട്ടി വളര്‍ന്നു മുട്ടനായി.കക്ഷിക്ക് ഐസ്ക്രീം ഇഷ്ടമാണ്. മഴയോ തണുപ്പോ ടിയാനെ ഏശുന്നില്ല. അതൊക്കെ ആ ഇഷ്ടാനിഷ്ടങ്ങള്‍ ചെറുപ്പത്തിലേ കണ്ടെത്തിയതിന്‍റെ ഫലമാണ്. "ഐ ആം പ്രൌഡ് ഓഫ് ദാറ്റ്! എങ്ങനെ?
'അനന്തിരവര്‍ കൂടുതലുള്ള അമ്മാവന്മാര്‍ വെള്ളമിറങ്ങി ചാകില്ല' എന്നൊരു ചൊല്ലുണ്ട്. അതുകൊണ്ട് ആളുടെ പേര് ചോദിക്കരുത്.
കരയുന്ന കുട്ടികളെ ഫ്രിഡ്ജ് തുറന്ന്‍ അല്‍പനേരം അതിനുള്ളില്‍ ഇരുത്തി നോക്കൂ...!.
പക്ഷേ.. വെച്ചേച്ച് എങ്ങും പോയ്ക്കളയരുത്

No comments:
Post a Comment