ആചാര്യ ജോസ്ഗുരു യോഗേടെ കാര്യത്തില്‍ ഒന്നുംപറഞ്ഞില്ല.?
എല്ലാസമുദായത്തിലെയും വിവാഹിതര്‍ 'പുഷപ്പ്' എടുത്താല്‍ മതിയെന്നും അവിവാഹിതര്‍ക്ക് താത്പര്യമെങ്കില്‍ യോഗ ആവാം എന്നുമാണ് എന്റെ ഒരിത്.
പോക്രിത്തരം പറയരുത്. ഇത് പത്രത്തില്‍ കൊടുക്കനുള്ളതാ... സാമുദായികം സന്തുലനം, പൊതുജന താത്പര്യം, രാജ്യസ്നേഹം ഇവ മുന്‍നിര്‍ത്തിയാവണം. യുവതലമുറയെ വഴിതെറ്റിക്കരുത്.
ഇതൊക്കെ താന്‍തന്നെ തീരുമാനിക്കുവാണേല് ഞാനെന്നാ പറയാനാ.. എങ്കിലും തനിക്കെന്താണ് അറിയേണ്ടതെന്ന് എനിക്കറിയാം.
ശരി, നസ്രാണിക്ക് വേണ്ടി ഒരു ഇടയലേഖനം എഴുതാന്‍ മേത്രാനോടു പറഞ്ഞിട്ടുണ്ട്.
സാധാരണ കുര്‍ബാന മുക്കാല്‍ മണിക്കൂര്‍ കഷ്ടി, പാട്ട് കുര്‍ബാന ഒരുമണിക്കൂര്‍ ചില്വാനം, റാസായാണെങ്കില് രണ്ടുമണിക്കൂര്‍ മീതി. ഇതിലൊക്കെ ദിവസവും പങ്കെടുത്ത് ഇരുന്നും എണീറ്റും മുട്ടിന്മേല് നിന്നും കുമ്പിട്ടും കട്ടേം പടോം മടങ്ങുന്ന വിശ്വാസി യോഗചെയ്തില്ലെങ്കിലും കുഴപ്പമില്ല. ഇല്ലാത്തവര്‍ യോഗയ്ക്ക് പോട്ടെ.
അഞ്ചുനേരം വജ്രാസനത്തില്‍ ഇരുന്ന് നേരെചൊവ്വേ നിസ്കരിക്കുന്ന മുസ്ലീങ്ങള്‍ സകല ദുര്‍മേദസും ഇറക്കിവിട്ട് മട്ടന്‍ ബിരിയാണി തട്ടാന്‍ പ്രാപ്തരാണെന്ന് മുസലിയാരും ഇണ്ടാസ് വിടും. അല്ലാത്തവര്‍ യോഗയ്ക്ക് പോട്ടെ.
പോട്ടെ.അല്ല പിന്നെ.
ReplyDelete