കുട്ടിയുടെ തലത്തിലേക്ക് ഇറങ്ങിവന്നപ്പോഴാണ് മുത്തശ്ശന് അവന്റെ പ്രവര്‍ത്തികളില്‍ കൌതുകം തോന്നിയത്. അതിനു മുന്‍പേ ആ വികൃതികള്‍ അയാളെ ആലോസരപ്പെടുത്തുകയും കാണുന്നതെന്തിനും കോപിക്കുകയും ചെയ്തിരുന്നു. ഉച്ചത്തിലുള്ള ശബ്ദം വഴക്കുപറച്ചിലാണ് എന്നറിയാതെ കുട്ടി ഉറക്കെ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്തു. ആക്രോശങ്ങള്‍ കണ്ടുചിരിക്കുന്ന കുട്ടിയെ ക്രമേണ മുത്തശ്ശനും ഇഷ്ടമായി. അവര്‍ കൂട്ടുകാരായി. എങ്കിലും മുത്തശ്ശന്റെ മഹത്വം കുട്ടിക്ക് മനസ്സിലായത് അവന്‍ വളര്‍ന്നപ്പോഴാണ്.
പരസ്പര സ്നേഹബഹുമാനങ്ങളിലൂടെ തലമുറകള്‍ കടന്നുപോയി. കുട്ടിയെ മനസ്സിലാക്കാത്ത മുത്തശ്ശന്‍മാര്‍ അടുത്ത തലമുറയോടെ വിസ്മൃതരായി. അപ്പൂപ്പന്റെതായ ഒരു കഥയും ഒരു കുട്ടിയും അവരുടെ മക്കൾക്ക് പറഞ്ഞുകൊടുത്തില്ല.
No comments:
Post a Comment