മുറുക്കാൻ പൊതിഞ്ഞു കൊടുക്കവേ അയാൾ ചെമ്പകത്തിന്റെ കയ്യിൽ കടന്നു പിടിച്ചു. കുപ്പിവളകൾ പൊട്ടി. കരണം പുകഞ്ഞ അടിയേറ്റ് അയാൾക്ക് നിലതെറ്റി.
പിറ്റേന്ന് പൂക്കൂടയുമായ് ബസ്സ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ മുറുക്കാൻ കടക്കാരൻ യാചനാപൂർവ്വം ഒരു മീഠാപാൻ അവൾക്കു വെച്ചുനീട്ടി. രൂക്ഷമായി ഒന്നു നോക്കിയെങ്കിലും അവൾ വാങ്ങി.
ഒരു കടിയിൽ നാവു കഴഞ്ഞു. കാലിടറി. വീണു.
തമിഴ് യുവതി സയനൈഡ് കഴിച്ച് ജീവനൊടുക്കി. ഇനിയും അവശേഷിക്കുന്ന എൽ.ടി.ടി വേരുകൾ തേടി പോലീസ്... എന്ന് പത്രം.
No comments:
Post a Comment