അന്യായ സാഹിത്യപ്രേമിയായ ഒരു കക്ഷി എല്ലാ ദിവസവും ഉച്ചനേരത്ത് തൊട്ടടുത്ത ഓഫീസിലുള്ള പരിചയക്കാരനെ സന്ദർശ്ശിക്കുകയും കവിതകൾ ചൊല്ലികേൾപ്പിക്കുകയും പതിവായിരുന്നു. പാത്രത്തിൽ കൈ ഇടുന്നതിനു മുൻപേ ആളെത്തുന്നതിനാൽ ഉച്ചഭക്ഷണം ഇങ്ങേരു പോയിക്കഴിഞ്ഞ് ആകമെന്ന് കരുതി മാറ്റിവെച്ച്, 'ആറിയ കഞ്ഞി പഴങ്കഞ്ഞിയായി' ഉപേക്ഷിച്ച് ഒടുവിൽ അൾസർ പിടിച്ച് പാവം ആശുപത്രിയിലായി.
ഇതുപോലെ വിളിക്കാതെ കയറി വരുന്ന ചില അതിഥികളുണ്ട്. ചിലർ സർപ്പ്രൈസ് സമ്മാനിക്കുമെങ്കിലും മറ്റേത് അൾസർ പോലെ മാരകമായിരിക്കും
No comments:
Post a Comment