ഒരു ചങ്ങാതി ഇടക്കിടെ ചാറ്റില്‍ വന്ന്‍, ലവന്‍ തുടങ്ങാന്‍ പോകുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഇടാന്‍ പറ്റിയ പേര് അന്വേഷിക്കും. ഒരു നിര്‍ബന്ധമേയുള്ളൂ... സംഗതി ഇടിവെട്ട് ആയിരിക്കണം.
എന്നാല്‍ പിന്നെ 'ഇടിവെട്ടെന്നോ' 'കൊള്ളിയാന്‍' എന്നോ ഇട്ടൊന്ന് പറഞ്ഞാല്‍ കേള്‍ക്കത്തില്ല. ശകുന്തള, കൈപ്പവല്ലരി, ഒതളങ്ങ, തെങ്ങുംപൊറ്റ, വാസവദത്ത തുടങ്ങിയ കാവ്യാത്മകമായ പലപേരുകളും ഞാന്‍ നിര്‍ദേശിക്കാറുണ്ട്.
'ങാ.. ങ്ങൂ...' എന്ന്‍ മൂളി അങ്ങേര് പോകും. ഒന്നോരണ്ടോ മാസങ്ങള്‍ക്ക് ശേഷം അതെ ആവശ്യവുമായി വീണ്ടും വരും. അങ്ങനെഇരിക്കേ, ഒരുദിവസം
'പരിപ്പുവട.കോം' എങ്ങനെണ്ട്.. എങ്ങനുണ്ട്..? എന്ന്‍ ചോദിച്ച് ഇന്നച്ചന്‍ സ്റ്റൈലില്‍ ചാടി വീണു.
കിടിലന്‍, കിക്കിടിലന്‍ എന്ന്ഞാന്‍.
അപ്പൊ ദാണ്ടെ കിടക്കുന്നു. 'ചുമ്മാ ഒഴിവാക്കാന്‍ പറയുകാ അല്ലേ...'ന്ന്
'ഉണ്ട'
ദേഷ്യപ്പെട്ട് ഞാന്‍ സൈന്‍ ഔട്ട് അടിച്ചു. ചങ്ക് തുറന്നു കാണിച്ചാലും ചിലര് പറയും ചെമ്പരത്തീന്ന്. പക്ഷേ ലവന്‍ അങ്ങനല്ല കേട്ടോ. കഴിഞ്ഞ ദിവസം കാണിച്ച സൈന്‍ ബോര്‍ഡ് കണ്ട് കണ്ണു നിറഞ്ഞു പോയി.
'ഉണ്ട.കോം'

No comments:
Post a Comment