രാവിലെ ബംബര്‍ ടു ബംബര്‍ ട്രാഫിക്. ഡ്രൈവിംഗിന്റെ ടെന്‍ഷന്‍ ഏതുമില്ലാതെ ലോനപ്പന് സൈഡ് സീറ്റില്‍ ഇരുന്ന് ഉറങ്ങുന്നു. പെട്ടന്നൊരു പിക്കപ്പ് വാന്‍ മുന്‍പിലേക്ക് കുത്തിക്കയറ്റി. സുഹൃത്ത് വണ്ടി ചവുട്ടി! മൂക്കത്ത് ശുണ്ഠിയുള്ള ലോനപ്പന്റെ മൂക്ക് ഡാഷ്ബോര്‍ഡില്‍ മുട്ടി. ഞെട്ടി എണീറ്റ് ഒരുമിനിറ്റ് നേരത്തേക്ക് പൂരത്തെറി. നോക്കിയപ്പോള്‍ ഡിസിപ്ലിന്‍ ഇല്ലാതെ പോകുന്ന മുന്പിലെ പിക്കപ്പ് വാനിന്റെ പിറകില്‍ 'Am I Driving Safely? if not please call' എന്ന് നമ്പര്‍! പിന്നെന്നാ നോക്കാനാ..
'അല്ലേലും ഈ 'പച്ച' &^*%മോന് മാര്‍ക്ക് ഇത്തിരി കൂടുതലാ..അവന്റെ ഓഫീസില്‍ വിളിച്ച് കമ്പ്ലെയിന്റ് ചെയ്തിട്ട് തന്നെ കാര്യം. വിളിക്കെടാ...നമ്പറില്‍..'
ലോനപ്പന് കലിപ്പില്‍ തന്നെ.
ലോനപ്പന് കലിപ്പില്‍ തന്നെ.
ഞാന്‍ വണ്ടിയോടിക്കുവല്ലേ...നിങ്ങള്‍ തന്നെ വിളി. സ്പീക്കറില്‍ ഇട്ടാല്‍ മതി.
"ഹലോ,...യുവര്‍ ഡ്രൈവര്‍ ഈസ് ക്രേസി...ഹി..ഈസ് ഡെഞ്ചറ...സ്......ഡ്രൈ....."
' വെച്ചിട്ട് പോടാ..തെണ്ടി. ഞാന്‍ തന്നെയാ വണ്ടി ഓടിക്കുന്നത്'!!
ഹാ.ഹ.കൊള്ളമല്ലോ.!!
ReplyDelete