മലേഷ്യന്‍ വിമാനത്തെ പറ്റി പല പോസ്റ്റുകളും പോസ്റ്ററുകളും കണ്ടിരുന്നെങ്കിലും എന്തോ അതിലൊരു തമാശ കാണാന്‍ എനിക്ക് സാധിച്ചില്ല. എത്ര തവണ യാത്ര ചെയ്താലും ഓരോ ഫ്ലൈറ്റ് യാത്രയുടെയും പിരിമുറുക്കം ഈ മുഖത്തുനിന്ന് വായിച്ചെടുക്കാം.
ആകാശത്ത് നിശ്ചലമായി നില്‍ക്കുന്ന നേരങ്ങളില്‍ ചിറക് തളര്‍ന്നുപോകുന്ന പക്ഷിയെ ഞാന്‍ ഓര്‍ക്കാറുണ്ട്. അതുവരെ യാത്ര ആഘോഷമാക്കിമാറ്റിയ പലരും ലാന്ടിഗ് സമയത്ത് നടുനിവര്‍ത്തി, മുഖമുയര്‍ത്തി തുറിച്ചു കണ്ണുകളോടെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നത് ശ്രദ്ധിക്കാറുണ്ട്. ആ സമയത്ത് എന്തായിരിക്കും അവരുടെ മനസിലൂടെ കടന്നുപോകുക? ചക്രങ്ങള്‍ ഭൂമിയില്‍ തൊടുന്നത് പ്രതീക്ഷയുടെ നിമിഷങ്ങളാണ്. അത് ആസ്വദിച്ചശേഷം മറഞ്ഞു പോയവരാണ് മഗലാപുരത്തെ നമ്മുടെ യാത്രക്കാര്‍.
ഒരു പുതിയ ഹോളീവുഡ് ചിത്രത്തിനു കൂടി തിരക്കഥ സമ്മാനിച്ചുകൊണ്ട്, കടലിന്‍റെ അഗാധതയില്‍ ശംഖിനെ പോലെ ശാന്തമായി വിശ്രമം കൊള്ളുന്ന മലേഷ്യന്‍ വിമാനത്തിലെ യാത്രക്കാര്‍ ഭാഗ്യം ചെയ്തവരാണ്. ഓരോ സഞ്ചാരിയുടെയും കൊച്ചു നൊമ്പരമായി നിങ്ങള്‍ ഈ ലോകത്തിന്‍റെ വലിയ നെഞ്ചില്‍ എന്നുമുണ്ടാവും.
No comments:
Post a Comment