ഗോത്തിക് ശില്പകലയുടെ ഉദാത്തമാതൃകളായ പൗരാണിക കെട്ടിടങ്ങൾ പൊളിച്ച് നീക്കി നവീന മാതൃകയിലുള്ള സൗധങ്ങൾ പാരീസിൽ വ്യാപകമായി നിർമ്മിക്കപ്പെടുന്ന കാലത്താണ് നോട്ടർഡാമിലെ കൂനൻ എന്ന പുസ്തകം വിക്ടർ യൂഗോ രചിക്കുന്നത്. നോട്ടർഡാം പള്ളിയെ കേന്ദബിന്ദുവാക്കി പതിനാലാം നൂറ്റാണ്ടിലെ പാരീസ് നഗരത്തെ പുനഃ സൃഷ്ടിക്കുകയായിരുന്നു ആ അനശ്വര കൃതിയിലൂടെ യൂഗോ ചെയ്തത്. സർഗാത്മകമായിരുന്ന ഒരു കാലഘട്ടത്തെ സംരക്ഷിക്കുവാനുള്ള ആഹ്വാനമായിരുന്നൂ അത്. ആദ്യം പ്രസിദ്ധീകരിക്കുമ്പോൾ നോവലിന്റെ ആഖ്യാനത്തിൽ പ്രത്യേക സ്വാധീനമൊന്നും ഇല്ലെന്നു കണ്ട് പ്രസാധകർ എഡിറ്റ് ചെയ്തു നീക്കിയ ആ അദ്ധ്യായത്തിൽ പാരീസ് നഗരത്തെ ഒരു പക്ഷിയുടെ കണ്ണിലൂടെകാണും വിധം വർണ്ണിച്ചിരുന്നു. നീക്കം ചെയ്യപ്പെട്ട അദ്ധ്യായം അമൂല്യമാണെന്ന് മനസ്സിലാക്കി പിന്നീട് വീണ്ടും ചേർക്കുകയായിരുന്നു .
ബോധമുള്ള ഭരണാധികാരികൾ അന്ന് യൂഗോ ഉയർത്തിവിട്ട പ്രതിഷേധത്തെ മാനിച്ചതുകൊണ്ട് പ്രാചീനവും നവീനവുമായ വാസ്തുസൗന്ദര്യത്തിന്റെ അപൂർവ്വ മിശ്രണമായി, പാരീസ് ഇന്നും നിലകൊള്ളുന്നു.
ബോധമുള്ള ഭരണാധികാരികൾ അന്ന് യൂഗോ ഉയർത്തിവിട്ട പ്രതിഷേധത്തെ മാനിച്ചതുകൊണ്ട് പ്രാചീനവും നവീനവുമായ വാസ്തുസൗന്ദര്യത്തിന്റെ അപൂർവ്വ മിശ്രണമായി, പാരീസ് ഇന്നും നിലകൊള്ളുന്നു.
നമ്മുടെ ഭരണാധികാരികൾക്ക് ചരിത്ര ബോധമില്ലെങ്കിലും സാരമില്ല സൗന്ദര്യബോധവും കൂടി ഇല്ലാതാകുന്നതാണ് കുഴപ്പം. പുതിയ വിക്ടർയൂഗോമാർ ഇന്ത്യയിൽ ഉദയം ചെയ്തിട്ടും കാര്യമില്ല. ചിലപ്പോ വെടികൊണ്ടു ചാകാനായിരിക്കും വിധി.
No comments:
Post a Comment