'ഇതിനു ഗ്യാരന്റിയുണ്ടോ?'
കസ്റ്റമറുടെ ചോദ്യം.
സെയില്‍സ്മാന്‍ ബീരാന്‍കുട്ടി ഒരു പരിണാമത്തിന്റെ പാതയിലായിരുന്നു.
നിരന്തരമായ എഫ്.ബി ചര്‍ച്ചകളുടെയും പോസ്റ്റുകളുടെയും സ്വാധീനത്തില്‍ അഗാധമായ ചിന്തയുടെ ആഴത്തില്‍ ഇറങ്ങി നടന്ന അദ്ദേഹം അനുദിനം 'ഒരു ഇന്റലക്ച്വലാകാനുള്ള ശ്രമത്തിലായിരുന്നു.
"ഇതിനോ...? ഗ്യാരന്റിയോ..? ഹ...ഹ..ഹ..ഹ..!"
വിജനതയിലേക്ക് ദൃഷ്ടിയൂന്നി ബീരാന്‍കുട്ടി പൊട്ടിച്ചിരിച്ചു.
അന്തംവിട്ടു നിന്ന കസ്റ്റമറെ അമച്ച്വര്‍ നാടക നടന്റെ വഴക്കത്തോടെ വെട്ടിത്തിരിഞ്ഞുനോക്കി അദ്ദേഹം ചോദിച്ചു.
'ഈ ലൈഫിന് എന്ത് ഗ്യാരന്റി മിസ്ടര്‍, അപ്പോഴാണോ ചൈനയുടെ ചട്ടുകത്തിന്?!
കണ്ണു തള്ളി നില്‍ക്കുന്ന കസ്റ്റമറില്‍ ജിജ്ഞാസാലുവായ ഒരു ശ്രോതാവിനെ ബീരാന്‍കുട്ടി കണ്ടു.
" ഉദാഹരണത്തിന് സ്കൂട്ടര്‍ ഓടിച്ചു വന്ന താങ്കള്‍ വന്നപോലെ തിരികെ വീട്ടില്‍ എത്തുമെന്നതിന് എന്ത് ഗ്യാരന്റി?"
ചെകിടടയ്ക്കുന്ന ഒരു ശബ്ദം! കണ്ണിലൂടെ പൊന്നീച്ച..!

കാറ്റത്ത് വാഴ മറിയുംപോലെ ബീരാങ്കുട്ടി നിലത്തേക്ക് പെടന്നു.
മനുഷ്യനെ വടിയാക്കുന്ന ദാർശനികതയ്ക്ക് അടി ഗ്യാരന്റിയാണ്!
ReplyDeleteഅദ്ദന്നെ! :)
Deleteഎല്ലായിടത്തും കാണും ഇങ്ങനെ ഓരോന്ന്!!!!!!!
ReplyDeleteസ്വയംപ്രഘ്യാപിത ബുജികള്‍.
Deleteകസ്റ്റമർ ഇത്ര അരസികനാണ് എന്ന് ബീരാൻ കുട്ടി അറിഞ്ഞോ?! പാവം! ഒരു നല്ല ഫിലോസഫി വെറുതെ പാഴായി.
ReplyDeleteദാണ്ടെ കിടക്കുന്നു!
Deleteഎന്തിനാ കൂടുതൽ എഴുതുന്നത്. ഇത്രയും മതിയല്ലോ. ചെറിയ ഒരു സംഭവം വളരെ ഭംഗിയായി എഴുതി കാട്ടി. ആവശ്യമുള്ള വാക്കുകളിൽ. രസകരമായി. ഗ്യാരണ്ടി ഉള്ള എഴുത്ത്.
ReplyDeleteചുമ്മാ വായനക്കാരുടെ ടൈം വേസ്റ്റ് ആക്കേണ്ടല്ലോ ബിബിന്‍ സാറേ..
Deleteനന്ദി
ഒരു ആയുര്‍വേദ ഗ്രന്ഥത്തില്‍ കുട്ടികളുടെ കരച്ചിലിന് പല മരുന്നുകള്‍ നിര്‍ദ്ദേശിച്ചതിനോടുവില്‍ ഈര്‍ക്കിലി കൊണ്ട് രണ്ട് അടി പറഞ്ഞിട്ടുണ്ട്.ചില രോഗങ്ങള്‍ക്ക് അതേ പ്രതിവിധി ഉള്ളൂ.
ReplyDeleteചങ്ങാതി ഗംഭീരമായി..... ദാര്‍ശനീകത അപാരം....
ReplyDelete