Tuesday, June 16, 2015

അച്ഛന്റെ ദുഃഖം

"ഇവിടെ നിര്‍ത്തടാ മോനേ..ഒരു മിനിട്ട്"
അല്‍റിഗ്ഗാ റോഡിലൂടെ അര്‍ദ്ധരാത്രിയില്‍ വണ്ടിയോടിച്ചു പോകവേ ആന്റണിച്ചേട്ടന്‍ പതിവുപോലെ സെന്റി'മെന്റ'ലായി.

തുടങ്ങി അങ്ങേരുടെ സൂക്കേട്, മെണ്ടമടിച്ചാല്‍ പിന്നെ ബാക്കിയുള്ളോര്‍ക്കാ പണി. പോയിക്കിടന്ന് ഉറങ്ങ്, നാളെ പണിക്ക് പോകേണ്ടതാ..

"ഡാ നിനോക്കൊന്നും പറഞ്ഞാല്‍ മനസിലാവില്ല. ഒരച്ഛന്റെ ദുഃഖം. കെട്ടിച്ചു വിട്ട മോളേപ്പോലെയാ എനിക്കിവള്‍. കഷ്ടപ്പെട്ട് അധ്വാനിച്ച പണംകൊണ്ട് ഞാന്‍ തന്നെ മുന്‍കൈ എടുത്ത് കെട്ടിച്ചതാ.."

"എന്തുവാടെയ് ഇത്? വലിച്ച് അകത്തിട് ഇല്ലേല്‍ വേറെ വല്ല വണ്ടിയും കേറി ചാകും."

ഇതൊന്നും കണ്ടു ശീലമില്ലാത്ത കൂടുകാരന്‍ അമ്പരന്നു. സ്ട്രീറ്റ് ലൈറ്റ് പോസ്റ്റില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന അച്ചായനെ പാടുപെട്ട് പറിച്ചെടുത്ത് വണ്ടിയിലിട്ടു.

ആന്റണിചായന്റെ ദുഃഖം അവനും അറിയണം.

'ഡാ നാലഞ്ചു കൊല്ലം മുന്‍പ് ഇതുപോലൊരു പാതിരാത്രിയില്‍ അടിച്ചു പിമ്പിരിയായി ആ കണ്ട പോസ്റ്റും ലൈറ്റും അത് നിന്നിരുന്ന ഡിവൈഡറും വണ്ടിയിടിച്ച് തകര്‍ത്ത് ഈ പിഞ്ചു ഹൃദയമുള്ള മനുഷ്യനാണ്. ദുബായ് മുനിസിപ്പാലിറ്റി അങ്ങേരെക്കൊണ്ടു തന്നെ അത് മൊത്തം പണിയിപ്പിച്ചു.

"പണിയിപ്പിച്ചു എന്ന് പറഞ്ഞാല്‍..?"
എന്ന് പറഞ്ഞാല്‍, പണിയെടുക്കേണ്ട. കണ്ടു നിന്നാല്‍ മതി. കാശ് മൊത്തം അങ്ങേരുടെ. ഫൈന്‍ വേറെ. ലൈസന്‍സ്  കണ്ടുകെട്ടി.എല്ലാം കൂടി ഒരു പെണ്ണിനെ കേട്ടിക്കേണ്ട തുക ചിലവായിട്ടുണ്ട്. അതാണ്‌ ഈ അച്ഛന്റെ ദുഃഖം.!

4 comments:

  1. ഹാ ഹാ ഹാാ.സൂപ്പർ!!!!!!

    ഒരച്ഛന്റെ രോദനം.അടിപൊളി.

    ReplyDelete
  2. അടിപൊളി!
    പക്ഷേ കെട്ടിച്ചു വിട്ട പെണ്ണിന്റെ വീട്ടിൽ അസമയത്തു വെള്ള മടിച്ചു ചെല്ലുന്നത് ശരിയല്ല!

    ReplyDelete
  3. അത് കലക്കി കളറടിച്ച് ..... കിടത്തുകയും ചെയ്തു..... അച്ഛൻറെ ദുഃഖം കലക്കി....

    ReplyDelete
  4. കൊള്ളാം
    മെമറിയിലെ ഈ പോസ്റ്റും കാല്

    ReplyDelete