പുണ്യാളന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം തെക്കുപടിഞ്ഞാറേ നട കടന്നു പോയി. കൊടും വെയ് ലിലും തിരക്കിലും വലഞ്ഞ ജനം പള്ളിവക ന്യായവില സ്ടാളിലേക്ക് തള്ളിക്കയറി. ദാഹം തീര്‍ക്കണം. വരണ്ട ഭൂമിയില്‍ ചാറ്റമഴ തൂകിയ പോലെ നാരങ്ങാവെള്ളത്തിന്റെ കുപ്പികള്‍ കാലിയായി. തീരുന്ന മുറയ്ക്ക് കെയ്സുകള്‍ വീണ്ടും നിറയ്ക്കാന്‍ വാളണ്ടിയര്‍മാര്‍ സ്റ്റോര്‍ റൂമിലേക്ക് ഓടി.
ഒരു കുപ്പി അകത്തു ചെന്നപ്പോള്‍ പരവേശം ലേശം ശമിച്ചോരു അണ്ണാച്ചി പരാതിപ്പെട്ടു
'തമ്പീ ഇതോ പോഞ്ചി വെള്ളം? ടെസ്റ്റില്ല, ഷുഗറില്ല!'
'വേണമെങ്കില്‍ കുടിച്ചിട്ടു പോഡേയ് പാണ്ടി..'(ആത്മഗതം)
എന്നാല്‍ വെള്ളം കുടിച്ച നാട്ടുകാര്‍ക്കും ഇതേ അഭിപ്രായം.
എന്തായാലും കാലാവസ്ഥ അനുകൂലമായതുകൊണ്ടു കച്ചവടം പൊടിപൊടിക്കുന്നുണ്ട്. കുടിച്ചുകഴിഞ്ഞാല്‍ കാശ് വെയ്.
തിരക്ക് അല്പം ഒതുങ്ങിയപ്പോള്‍ സ്റ്റോര്‍ റൂമില്‍ ഒന്നു പോയി. അവിടെ തകൃതിയായി കുപ്പികള്‍ നിറച്ചുകൊണ്ടിരിക്കുന്നു. ഇതയും വെള്ളം വിറ്റിട്ടും വീണ്ടും രണ്ടു ബക്കറ്റ് ബാക്കിയോ?
അല്ല. ഇത് കുപ്പി കഴുകാന്‍ വെച്ചിരുന്ന ബക്കറ്റ് അല്ലെ?
ആണോ?
!!

ഹാ ഹാ ഹാ.
ReplyDeleteപിന്നെ സ്റ്റാളിനേക്കുറിച്ചാലോചിക്കേണ്ടി വന്നിട്ടില്ലല്ലോ അല്ലേ???
ഹ ഹ ഹ ഞാൻ ആലോചിക്കുന്നത് അയിലക്കച്ചവടമാണ്, അതാവുമ്പോൾ റിപ്പോർട്ട്ര് ടി വിക്കാരുടെ സപ്പോർട്ടുണ്ടാവൂലോ... പൊളിയില്ല ;)
ReplyDeleteഹ്അ ഹ ഹാ...വേറെ വല്ലതും ആകാത്തതിനാൽ കചോടം പൊടിച്ചു...
ReplyDelete.രസകരമായി.
ReplyDeleteഎന്നാലും പുണ്യാളൻ പൊറുക്കുമോ...... കച്ചോടം പൊടി പൊടിച്ചില്ലേ.......
ReplyDelete