അനേക വര്‍ഷത്തെ പാരമ്പര്യം, യൂസര്‍ ഫ്രെണ്ട്ലി ഒക്കെയായിട്ടും 'Nokia' എന്തുകൊണ്ട് മാര്‍ക്കെറ്റില്‍ നിന്നും ഔട്ട് ആയിപ്പോയി?
' കുഴപ്പമോന്നുമുണ്ടായിട്ടല്ല. കുറെ കാലമായില്ലേ...മടുത്തിഷ്ടാ..!'
ഇപ്പോ സാംസംഗിന്‍റെ സമയയമാ അല്ലേ..?
ആയിരുന്നു. പുതിയ മോഡല്‍ ചിലത് ഞാനും ഉപയോഗിച്ചു നോക്കി. ആദ്യത്തെ ഒരു ആവേശമോക്കെയേ ഉള്ളൂ...ഇപ്പൊ അതും മടുപ്പായി. സത്യത്തില്‍ ഓപ്പറെറ്റിഗ് സിസ്റ്റത്തിന്റെ വ്യത്യാസമേയുള്ളൂ..രണ്ടും കണക്കാ...
-***
എടോ, ഇലക്ഷന്‍ ചൂടില്‍ നില്‍ക്കുമ്പോള്‍ താന്‍ ഇതെന്തെവാ ടെലികാസ്റ്റ് ചെയ്യുന്നത്?
എടോ, ഇലക്ഷന്‍ ചൂടില്‍ നില്‍ക്കുമ്പോള്‍ താന്‍ ഇതെന്തെവാ ടെലികാസ്റ്റ് ചെയ്യുന്നത്?
അയ്യോ..സാറേ..സി.ഡി മാറിപ്പോയി. 'ഐ.ടി ലോകം പരിപാടിയിലെ പഴയ ഇന്റെര്‍വ്യൂ കേറി വീണു.
ഇനിയിപ്പോ എന്തോ ചെയ്യും?
കാണിച്ചത് കാണിച്ചു സാരമില്ല. ഇതുപോലെയാണ് ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിയും എന്ന് പറഞ്ഞാല്‍ മതി.
'അപ്പോ യൂസര്‍ ഫ്രെണ്ട്ലി, ഗുണമേന്മ, ഗ്ലാമര്‍ ഇതെല്ലാം ഒത്തിണങ്ങിയ ആപ്പിള്‍ മൊബൈലിന്റെ കാര്യംകൂടി പറയേണ്ടായിരുന്നോ സര്‍?
ഡോ..അതൊന്നും മൂന്നാം ലോകരാജ്യങ്ങള്‍ക്ക് താങ്ങത്തില്ല. ഒരാപ്പിനെ നമ്മള്‍ പരീക്ഷിച്ചതല്ലേ എന്നുകൂടി കാച്ചിക്കോ..
'ഹി..ഹി..അപ്പൊ സാറ് കംമ്മ്യ്യൂണിസ്ടാ..ല്ലേ...'
തനിക്കെന്താ ഒരു ചിരി. ഡോ. താന്‍ ഈ ALCATEL അല്‍ക്കാടെല്‍...എന്ന് കേട്ടിട്ടുണ്ടോ? ആദ്യത്തെ പുലിയായിരുന്നെടോ...
'പക്ഷേ ഇപ്പൊ പട്ടിയെ എറിയാനാ ഉപയോഗിക്കുന്നേ...'
സമയം കളയാതെ. താന്‍ അവസാനം പറഞ്ഞത് ഒഴികെ ബാക്കിയൊക്കെ ടെലികാസ്റ്റ് ചെയ്തോ...
ഓകെ. സര്‍.
ഇത്രയേ ഒള്ളൂ.
ReplyDeleteകമ്മ്യുണിസം = തനിക്കെന്താ ഒരു ചിരി. ഡോ. താന്‍ ഈ ALCATEL അല്‍ക്കാടെല്‍...എന്ന് കേട്ടിട്ടുണ്ടോ? ആദ്യത്തെ പുലിയായിരുന്നെടോ...
ReplyDelete'പക്ഷേ ഇപ്പൊ പട്ടിയെ എറിയാനാ ഉപയോഗിക്കുന്നേ...