പള്ളിയില്‍ നിന്നും വന്നപാടെ 'ആസ് സൂണ്‍ ആസ് പോസ്സിബിള്‍'' നോമ്പ് വീടി, തട്ടാവുന്ന പാലപ്പവും താറാവ് കറിയും തന്നെയാണ് പണ്ടുമുതലേ പാതിരാക്കുര്ബാനയ്ക്ക് പോകാനുള്ള പ്രചോദനം.
എങ്കിലും പള്ളിയില്‍ എത്തി കുറെ കഴിയുമ്പോള്‍ ഉറക്കം തൂങ്ങാന്‍ തുടങ്ങും. അച്ഛന്റെ പ്രസംഗത്തിനിടെ വാഴ പിടരുന്നത് പോലെ ചില സൌണ്ട് കേട്ടാല്‍ തിരിഞ്ഞു നോക്കേണ്ട, ആരെങ്കിലും ഉറങ്ങി വീണതാണ് എന്ന് ഓര്‍ത്തോണം.
എന്നാല്‍ ആറാം ക്ലാസില്‍ വെച്ച് അള്‍ത്താര ബാല സംഘത്തില്‍ അംഗമായിരിക്കെ പാതിരാ കുര്‍ബാനക്കിടെ സങ്കീര്‍ത്തിയില്‍ കിടന്ന് ഞാന്‍ ഉറങ്ങിപ്പോയത് അച്ഛന്റെ വീഞ്ഞെടുത്ത് അടിച്ചതുകൊണ്ടാല്ല എന്ന് ഇനിയെങ്കിലും നിങ്ങള്‍ വിശ്വസിക്കണം.
"ഏവര്‍ക്കും ഹാപ്പിക്രിസ്മസ് ആന്‍ഡ് ഹാപ്പി നോബ് വീടിയ"
No comments:
Post a Comment