ബങ്ക് ബെഡിന്റെ മുകളിലത്തെ നിലയില്‍ നിന്നും കണി ലക്ഷ്യമാക്കി കണ്ണടച്ച് യാത്ര ചെയ്ത കണാരേട്ടന്‍ കതകിന്‍ വരിപ്പില്‍ തലയിടിച്ചു വീണു.
കണി മിസ്സ് ആയെങ്കിലും സാരമില്ല കൈനീട്ടത്തിലാണ് ഇക്കൊല്ലത്തെ വരശ് എന്ന് കരുതി കൈനീട്ടിയപ്പോള്‍ കണാരേട്ടന്റെ കയ്യില്‍ സര്‍ദാര്‍ജി വെച്ചു കൊടുത്തത് ബീഡി!
മുറിയിലെ തലമൂത്ത കാരണവരായ പഞ്ചാബിയോടു തലേന്നേ കാര്യങ്ങള്‍ പറഞ്ഞേല്‍പ്പിച്ച് കൈനീട്ടത്തിനുള്ള വെള്ളിത്തുട്ടുകളും എല്പ്പിച്ചിരുന്നെകിലും അങ്ങേരത് മറന്നു. മോര്‍ണിംഗിലെ പതിവ് കക്കൂസ് യാത്രക്കുള്ള ഇന്ധനമാണ് ആവശ്യപ്പെടുന്നെന്നു കരുതിയ അങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ഇനിയും എഴുനേല്‍ക്കാനുണ്ട് രണ്ടുപേര്‍. അവരെങ്കിലും വിഷുക്കണി കണ്ടു കുളിരട്ടെ എന്ന സമാധാനത്തില്‍ കണാരേട്ടന്‍ തല തിരുമിക്കൊണ്ട് കട്ടന്‍ ചായയിട്ടു.
രണ്ടാമത്തെ ബെഡില്‍ നിന്നും അവറാച്ചന്‍ മിസൈല്‍ പോലെ കണി ലക്ഷ്യമാക്കി പായുന്നത് തെല്ലസൂയയോടെ കണാരേട്ടന്‍ നോക്കി. പുട്ട് കുറ്റിയില്‍ നിറച്ച അരിയും റോബസ്ടോ പഴത്തില്‍ കുത്തി നിര്‍ത്തിയ സബ്രാണിയും മറ്റ് അനുസാരികളും ചവിട്ടിക്കുഴച്ച് അവറാച്ചന്‍ പാഞ്ഞപ്പോഴാണ് സംഗതി ഓര്‍ത്തത്, അങ്ങേര്‍ക്ക് ഉറക്കത്തില്‍ എണീറ്റ് നടക്കുന്ന സ്വഭാവമുണ്ട്!

ഇനി റൂമിലെ നാലാമന്‍ ശശി എണീക്കുമ്പോള്‍ .....?
കഴിഞ്ഞ വിഷുവിന് പദ്യമായി പോസ്ടിയതിന്റെ ഗദ്യ വിവര്‍ത്തനം. ചത്തില്ലേല്‍ അടുത്ത കൊല്ലവും പോസ്റ്റും. :)
ReplyDeleteഹാ ഹാ ഹാാ.ഇഷ്ടമായി.
ReplyDeleteശശി എഴുനേറ്റാരുന്നോ?????
ഇത് കൊള്ളാലോ... എന്തേ ഈ ബ്ലോഗ് ഒളിപ്പിച്ച് വെച്ചത്??
ReplyDelete