രാജ്യസ്നേഹവും ദേശസ്നേഹവും രണ്ടാണോ?
പിറന്ന വീടിനോടും ചുറ്റുപാടിനോടും അവിടുത്തെ മനുഷ്യരോടുമുള്ള സ്നേഹമാണു ദേശ സ്നേഹത്തിന്റെ ഉറവിടം. പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന രാജ്യസ്നേഹത്തേക്കാൾ
തമിഴന്റെ പ്രാദേശിക സ്നേഹമാണു ഞാൻ വിലമതിക്കുന്നത്. കുറഞ്ഞപക്ഷം അവനു തന്റെ ചുറ്റുപാടുകളോടെങ്കിലും സ്നേഹമുണ്ട്. ഒപ്പം പുറത്തു നിന്ന് വരുന്നവരെ ഉൾക്കൊള്ളാനുള്ള തുറവിയുണ്ട്.

സിനിമ തന്നെ ഉദാഹരണമായി എടുത്താൽ അന്യദേശകാരായ എത്ര പ്രതിഭകളെയാണു സ്വന്തമെന്നപോലെ അവർ കൊണ്ടാടുന്നത്. മലയാളി കർണ്ണാടകത്തിലും മറ്റും മന്ത്രിസ്ഥാനം ഉൾപടെയുള്ള പദവികൾ അലങ്കരിക്കുമ്പോള്‍ കേരള നിയമസഭയിൽ ഒരു ബംഗാളിയോ തമിഴനോ എം.എല്‍.എ ആകുന്നതിനെപ്പറ്റി നമുക്ക് ചിന്തിക്കാനാവുമോ?
അതിരു തർക്കത്തിൽ അയൽവാസിയെ കുത്തിക്കൊന്നു എന്നൊരു വാർത്ത കേട്ടിട്ട് ഒരുപാടു കാലമായി. അത് പ്രബുദ്ധതകൊണ്ടൊന്നുമല്ല. ഇന്ന്‍ നമുക്ക് അയൽവാസിയില്ല. തുറന്ന അതിരില്ല. അത്രതന്നേ. അതുകൊണ്ട് നമ്മൾ പ്രത്യേയ ശാസ്ത്രം നിഷ്ക്കർഷിക്കുന്ന അതിരുകൾക്കുള്ളിൽ നിന്നുകൊണ്ട് നോക്കുന്നു. വെട്ടിക്കൊലപ്പെടുത്തുന്നു. ആദ്യം അച്ഛനെ, അനുജനെ, അയല്‍പക്കത്തുള്ളവനെ ഒക്കെ സ്നേഹിച്ചിട്ടു പോരെ ഗാന്ധിയും ചെ'യും ഭഗത് സിങ്ങും വിവേകാനന്ദനും?
No comments:
Post a Comment