Monday, September 28, 2015

വെടി

കേരളത്തിലെ തെരുവു നായ്ക്കളെ ഐ.എസ്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. പരിശീലനം നല്‍കുന്നത് സംഘത്തില്‍ നുഴഞ്ഞുകയറിയ 'പട്ടിത്തോലിട്ട' തീവ്രവാദികള്‍ തന്നെയാണ്. മൂന്നാര്‍ വാഗമണ്‍ പ്രദേശങ്ങളില്‍ 'കൊടിച്ചി ഒരുമൈ' എന്നൊരു ഫീമെയില്‍ ചാവേര്‍ പട്ടിയൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്റെലിജെന്‍സ് റിപ്പോര്‍ട്ട്.
'കണ്ടാലുടന്‍ വെടി'വെയ്ക്കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരുന്നതാണെങ്കിലും ഉത്തരവ് തെറ്റിദ്ധരിച്ച് പോലീസുകാര്‍ മലേഷ്യക്കും തായ്ലന്റിനും വെച്ചുപിടിച്ചതാണ് സ്ഥിതി വഷളാകാന്‍ കാരണമെന്ന് വിലയിരുത്തല്‍.

10 comments:

  1. കത്തിച്ചു പൊള്ളുന്ന ചില സത്യങ്ങൾ

    ReplyDelete
  2. നായകൾ നീണാൾ വാഴട്ടെ....

    ReplyDelete
  3. നായക്കള്‍ക്ക് വാഴ്ത്തുക്കള്‍......

    ReplyDelete
  4. വെടി ഉന്നം തെറ്റി നമുക്കിട്ട് എന്നാണാവോ കൊള്ളുന്നത്‌

    ReplyDelete
  5. അതാണ് ദൈവത്തിന്റെ സ്വന്തം നാട് :)

    ReplyDelete
  6. :D :D ഇതേയ് ഡിജിറ്റല്‍ ഇന്ത്യയാ..

    ReplyDelete

  7. ഇതൊന്നും മനോരമ പത്രക്കാര് കാണണ്ട ! ഈ പോസ്റ്റിനെ അടിസ്ഥാനമാക്കി നാളെ ചിലപ്പോൾ വാർത്ത വരും !!! :)

    ReplyDelete
  8. നായകളുടെ സ്വന്തം നാട്‌

    ReplyDelete
  9. നായ വെടി ഒന്ന്
    പട്ടി വെടി മൂന്ന്

    ReplyDelete