"നാളെയെക്കുറിച്ച് സാര്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മക്കളുടെ ഭാരിച്ച വിദ്യാഭ്യാസ ചിലവുകളെപ്പറ്റി?"
അയ്യോ ഇല്ല! (എന്നാലും ആരാ ഈ രാവിലെ?)
"സാറുമായി ഒരു മീറ്റിങ്ങിന് ഞങ്ങളുടെ എജ്യുക്കേഷണല്‍ കണ്സല്‍ട്ടന്റ് സ്ഥലവും സമയവും തീരുമാനിച്ചു കഴിഞ്ഞു."
അതെയോ? ഞാനറിഞ്ഞില്ല!!?
"ലിസണ്‍ സര്‍, മൂത്ത മകന് പതിനാറു വയസാകുമ്പോള്‍ സാര്‍ മൂത്ത് നരച്ചൊരു പരുവമാകില്ലേ? പേടിക്കേണ്ട. കൃത്യമായ ഇന്‍വെസ്റ്റ്‌മെന്റ് വഴി അവനെ അമേരിക്കയിലും അന്റാര്‍ട്ടിക്കയിലും വിട്ടു പഠിപ്പിച്ച് തിരികെ കേരളത്തില്‍ എത്തിക്കാം..."
കുട്ടനാട്ടില്‍ വിളവിറക്കാന്‍ അവന്‍ അന്റാര്‍ട്ടിക്ക വരെ പോകേണ്ടതുണ്ടോ? (ആത്മഗതം)
"വെല്‍, ഞങ്ങളുടെ SIT (സര്‍വേ ഓഫ് ഇമ്മാതിരി തൊന്തരവ്‌സ്) റിസര്‍ച്ച്സ് പ്രകാരം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ജീവിതം ദുഷ്കരമാകും ......... "
നെടുങ്കന്‍ വിശകലനങ്ങള്‍, ഉപദേശങ്ങള്‍ , ഡയലോഗുകള്‍...
ആദ്യമൊക്കെ മൂളി മൂളി നിന്നു. പിന്നെയൊന്നു മുള്ളാന്‍ പോയി. പാന്‍ട്രിയില്‍ നിന്ന് ഒരുകപ്പ് ചായ എടുത്തു തിരികെ വന്ന് മേശപ്പുറത്തിരുന്ന മൊബൈല്‍ എടുത്തു ചെവിയി വെച്ചു നോക്കി. ഇല്ല ആള് മരിച്ചിട്ടില്ല. സര്‍വേ കണ്ടിന്യൂസ്...!
(സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ ഡാറ്റബേസും കോണ്ടാക്റ്റ്സും സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. ആര്‍ക്കും ആരെയും വിളിക്കാം. സ്വാഭാവികം! കേള്‍ക്കാന്‍ സൌകര്യമുണ്ടോ എന്ന് ചോദിക്കേണ്ടത് മര്യാദ. വേണ്ടാന്നു പറഞ്ഞാല്‍ വെറുതെ വിടുക. അല്ലാണ്ട് അധികം അങ്ങ് ഒണ്ടാക്കരുത്. ടാങ്ക്യൂ.)

ഹാ ഹാ ഹാാ.
ReplyDeleteവല്ലാത്ത ഡാങ്ക്യൂ ആയിപ്പോയി.
കുട്ടനാട്ടില്‍ വിളവിറക്കാന്‍...... കലക്കി കടുകുവറുത്തു...... ഫോൺ വിളിച്ചു കൊല്ലുന്നവര്‍ ജാഗ്രത...... സുട്ടുടുവേന്‍......
ReplyDeleteഇന്നത്തെ മാർക്കറ്റിംഗ് ഭംഗിയായി എഴുതി. ബ്രാക്കറ്റ് സാധനം അധികപ്പറ്റ് ആയി.
ReplyDeleteഹ ഹ !!
ReplyDeleteമാർക്കറ്റിങ്ങിനെ കലക്കി പൊരിച്ചൂലോ
ReplyDeleteപിന്നെ
മിത്രങ്ങളൂം ബന്ധുക്കളുമൊക്കെ സോഷ്യൽ മീഡിയയിൽ
ഒതുങ്ങിയപ്പോൾ ഇത്തരം സർവ്വെ ഗേൾസാണ് ഫോണിലാകെ
മിണ്ടി പറയുന്നത് ...!