മഴയില്‍ കുതിരവേ മരമോര്‍ത്തു
തുവര്‍ത്തിയാല്‍ നന്നായിരുന്നു.
അതുകേട്ട കാറ്റ് ചിരിച്ചു; മടിയില്ല.
ഇരമ്പലില്‍ ഇലകള്‍ വിറച്ചു; വേരറ്റു.
കടപുഴകിയ കുഴിയില്‍ മഴവെള്ളം
മണ്ണിന്‍ ഉള്ളുനിറച്ചൊരു ചെറുകുളം.
കാറ്റേ നന്ദി, കാലമെത്രയായി നില്‍ക്കുന്നു.
ആത്മനിര്‍വൃതിയില്‍ ചാഞ്ഞുറങ്ങവേ
ഈര്‍ച്ചവാളിന്‍ മൂര്‍ച്ചയറിഞ്ഞു;
പടുമരത്തിന്‍ പ്രാണന്‍ പിടഞ്ഞു.
കണ്ണടയും മുന്‍പായ് ഒരു ജെ.സി.ബി
മണ്ണുവാരിയിട്ടു; കുളം മങ്ങിയൊരോര്‍മ്മയായ്.
തുവര്‍ത്തിയാല്‍ നന്നായിരുന്നു.
അതുകേട്ട കാറ്റ് ചിരിച്ചു; മടിയില്ല.
ഇരമ്പലില്‍ ഇലകള്‍ വിറച്ചു; വേരറ്റു.
കടപുഴകിയ കുഴിയില്‍ മഴവെള്ളം
മണ്ണിന്‍ ഉള്ളുനിറച്ചൊരു ചെറുകുളം.
കാറ്റേ നന്ദി, കാലമെത്രയായി നില്‍ക്കുന്നു.
ആത്മനിര്‍വൃതിയില്‍ ചാഞ്ഞുറങ്ങവേ
ഈര്‍ച്ചവാളിന്‍ മൂര്‍ച്ചയറിഞ്ഞു;
പടുമരത്തിന്‍ പ്രാണന്‍ പിടഞ്ഞു.
കണ്ണടയും മുന്‍പായ് ഒരു ജെ.സി.ബി
മണ്ണുവാരിയിട്ടു; കുളം മങ്ങിയൊരോര്‍മ്മയായ്.
എന്തൊക്കെയായാലും കാറ്റിനെക്കൊണ്ട് ആ പാവം മരത്തെ ദ്രോഹിച്ചത് മോശമായിപ്പോയി...വളരെ മോശം.!!!!!
ReplyDeleteകുളം മങ്ങിയൊരോര്‍മ്മയായ്......നല്ലെഴുത്തിന്
ReplyDeleteആശംസകൾ.....
ഈര്‍ച്ചവാളിന്‍ മൂര്‍ച്ചയറിഞ്ഞു;
ReplyDeleteപടുമരത്തിന്‍ പ്രാണന്‍ പിടഞ്ഞു.
കണ്ണടയും മുന്‍പായ് ഒരു ജെ.സി.ബി
മണ്ണുവാരിയിട്ടു; കുളം മങ്ങിയൊരോര്‍മ്മയായ്.