"Lost me in Love. It's a disaster! "
ചീകാത്ത മുടിയും ചുളുങ്ങിയ ഷർട്ടും അവലക്ഷണം പിടിച്ച നിൽപ്പുമായി പെങ്ങളുടെ മകന്റെ പ്രൊഫെയിൽ ഫൊട്ടോയും സ്റ്റാറ്റസും കണ്ടപ്പോൾ എന്നിലെ അമ്മാവൻ സ്നേഹം അറിയാതെ ഉണർന്നു.
"ഡാ എന്താ പ്രശ്നം? എന്തുണ്ടെങ്കിലും എന്നോട് തുറന്നു പറ. നമുക്ക് പരിഹാരമുണ്ടാക്കാം."
കൃത്യമായ ഇടപെടലും കരുതലും വേണ്ട സമയമാണെന്ന് എന്നിലെ പഴയ കൗമാരക്കാരനു ആരും പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ. എങ്കിലും അവന്റെ മറുപടി എന്നിക്ക് താങ്ങാൻ പറ്റിയില്ല.
"അങ്കിൾ ആ അവിഞ്ഞ സഹിത്യം കൊണ്ടുവന്ന് കുളമാക്കാനല്ലെ. ഡോണ്ട് വറി. ഐ വിൽ മാനേജ്!
No comments:
Post a Comment