നിങ്ങളെ ആരെങ്കിലും തോക്കുചൂണ്ടി മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കുകയാനെങ്കില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാറിക്കോ. അവരുടെ കുത്തികഴപ്പ് കഴിയുമ്പോള്‍ സൌകര്യം പോലെ തിരികെ മാറിക്കോളുക. തലയുണ്ടെങ്കിലേ പണിക്ക് മറുപണി ചെയ്യാന്‍ പറ്റൂ...
Sunday, August 17, 2014
Thursday, August 14, 2014
Tuesday, August 5, 2014
കള്ളടി കമ്പനി
നാലെണ്ണം വീശി നിന്ന കവി ചിറി തുടച്ച് തലകുടഞ്ഞു. ലക്കുകെട്ട കൂട്ടുകാര്‍ തുടയില്‍ താളം പിടിച്ചു. കടുത്ത ആസ്വാദകരല്ലാത്ത രണ്ടുപേര്‍ പുകവിട്ട് ചില്ലു ജാലകത്തിലൂടെ പുറത്തേക്ക് നോക്കിനിന്നു. തൊള്ളതുറന്നൊഴുകുന്ന പാട്ട് മുറിക്കുള്ളില്‍ നിറഞ്ഞു.
'ഉള്ളില്‍ ഒരു കടലിരമ്പുന്നു
ഓര്‍മ്മകള്‍ തന്‍ വേലിയേറ്റം
ദൂരെ അതാ....................'
"ചാകര! ചാകര!" ജനല്‍ നോക്കി നിന്നവര്‍ വിളിച്ചു പറഞ്ഞു. കണ്ണടച്ചു പാടിക്കൊണ്ടിരുന്ന കവിയൊഴികെ സകലരും ചാടി എണീറ്റ് പുറത്തേക്ക് നോക്കി.
വിമന്‍സ് കോളേജ് അന്ന് നേരത്തേ വിട്ടിരുന്നു.
"ചാകര! ചാകര!" ജനല്‍ നോക്കി നിന്നവര്‍ വിളിച്ചു പറഞ്ഞു. കണ്ണടച്ചു പാടിക്കൊണ്ടിരുന്ന കവിയൊഴികെ സകലരും ചാടി എണീറ്റ് പുറത്തേക്ക് നോക്കി.
വിമന്‍സ് കോളേജ് അന്ന് നേരത്തേ വിട്ടിരുന്നു.
Saturday, August 2, 2014
വെടി ജേര്‍ണലിസം
പിണക്കം മറന്ന് ഇന്‍വസ്ടിഗേറ്റീവ് പത്രപ്രവര്‍ത്തകരെല്ലാം കോര്‍പ്പറെറ്റുകളുടെയും കൊള്ളക്കാരുടെയും കൂട്ടുകാരായത്തില്‍ പിന്നെ എന്തോന്നെടുത്തിട്ട് ഇന്‍വസ്ടിഗേറ്റ് ചെയ്യാന്‍?
പിന്നെ സ്കോപ്പുണ്ടായിരുന്ന ബോംബയിലെയും കല്‍ക്കട്ടയിലെയും ചുവന്ന തെരുവുകളുടെ കഥകളും സസ്പന്സും സിനിമാക്കാരും എഴുത്തുകാരും എടുത്തിട്ടു പെരുമാറിയതുകൊണ്ട് അതിലും വായനക്കാര്‍ക്കിപ്പോള്‍ ത്രില്ലില്ലാതായി. ഇപ്പോള്‍ ആകെയുള്ള പ്രതീക്ഷ നക്ഷത്ര വേശ്യകളും അവരുടെ ഒളിക്യാമറകളുമാണ്. സഹകരിച്ചാല്‍ നിങ്ങളെ പറ്റി എഴുതി പൊലിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു. ഇന്നും നാളെയും നിങ്ങള്‍ക്കത് ഗുണം ചെയ്യും. ആത്മകഥ എഴുതി വിറ്റാല്‍ ആയുഷ്കാലം ജീവിക്കാം.
****
വരുംകാലങ്ങളില്‍ കവികളുടെയും കഥാകൃത്തുക്കളുടെയും ശാസ്ത്രജ്ഞരുടേയും ജീവ ചരിത്രത്തിനൊന്നും വലിയ സ്കൊപ്പുണ്ടാവില്ല. ഇതുപോലെ 'വെടി'യും പുകയുമുള്ള വല്ലതും ആലോചിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം

Thursday, July 31, 2014
ഒരു കാട്ടുവാസി
ഏതാണ്ട് മൂന്നു കൊല്ലത്തോളമായി ഗള്‍ഫിലെ പത്രങ്ങള്‍ വായിച്ചിട്ട്. വായിച്ചിട്ടും വലിയ വിശേഷമൊന്നുമില്ല. എന്നാല്‍ ഓണ്‍ലൈന്‍ മലയാള പത്രങ്ങള്‍ ഒട്ടുമിക്കതും നോക്കും. എന്നിട്ടും ഇവിടുത്തെ അവധി ദിവസം അറിയാതെ ഓഫീസില്‍ വരികയോ, റോഡില്‍ വഴി തെറ്റി പോകുകയോ ചെയ്തില്ല. ടി.വി കണ്ടിട്ടും അഞ്ചുകൊല്ലമായി. തന്മൂലം ബ്രേക്കിംഗ് ന്യൂസുകള്‍ ബ്രെയിനിനെ ആലോസരപ്പെടുത്താറില്ല. ഇടക്കിടെ എഫ്.ബി യില്‍ തല വെയ്ക്കുമ്പോള്‍ ചില പോസ്റ്റുകളുടെ അന്തവും കുന്തവുമാറിയാതെ ലൈക്കണോ വേണ്ടയോ എന്നൊരു കണ്ഫ്യൂഷന്‍ ഒഴിച്ചാല്‍ അതുകൊണ്ടും വലിയ നഷ്ടമൊന്നും ഉണ്ടായിട്ടില്ല.ഓഫീസ് ഡെസ്കില്‍ ഒരു ലാന്ഡ് ഫോണ്‍ പൊടിപിടിച്ചിരിപ്പുണ്ട്. ഞാനായിട്ട് ആരെയും വിളിക്കത്തില്ല. റൂമില്‍ കുത്തിയിരിക്കാതെ എവിടെങ്ങിലും കറങ്ങാം എന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാല്‍ എന്തെങ്കിലും ഒഴികഴിവുകള്‍ പറഞ്ഞു മുറിയില്‍ പുസ്തകവുമായി ചടഞ്ഞു കൂടും. ഇത്തരം പരട്ട സ്വഭാവങ്ങള്‍ കൊണ്ട് ഒരുമാതിരിപ്പെട്ട കൂട്ടുകാരൊക്കെ എന്നെ വിട്ടുപോയി. വട്ടാണ് എന്നറിയാവുന്ന ചിലരൊക്കെ ഇടയ്ക്കു വിളിക്കും. വരും. പിന്തിരിപ്പനാണെന്ന് ആളുകള്‍ പറഞ്ഞാലും ഗുഹയിലെ ഏകാന്തവാസം ഞാന്‍ ആസ്വദിക്കുന്നു. കാട്ടുവാസികളോട് എനിക്കെന്തോ വല്ലാത്ത അസൂയയാണ്.
Monday, July 28, 2014
ഐസ്ക്രീം കൃപ
ഒരു ഐസ്ക്രീം തിന്നണമെന്നുണ്ട്. അത് കയ്യെത്തും ദൂരത്ത് ഇരിപ്പുമുണ്ട്. കഴിഞ്ഞയാഴച ഒരെണ്ണം കഴിച്ചതു കൊണ്ടുണ്ടായ തൊണ്ടവേദന മറാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു. കർത്താവിലാണു എന്റെ പ്രതീക്ഷയത്രയും!
Thursday, July 24, 2014
ഹൃദയഭേദകം
വായിച്ചാല്‍ ഹൃദയം തകര്‍ന്നു പോകുമെന്ന് ഉറപ്പുള്ള കഥ, എഴുതിക്കഴിഞ്ഞപ്പോള്‍ ഒരാളോട് അഭിപ്രായമാരാഞ്ഞു. വായിച്ഛയാള് ചിരിച്ച്ചിരിച്ച് മരിച്ചു.
ഹൃദയംതകര്‍ന്നായാലും ചിരിച്ചായാലും ആള് മരിച്ചല്ലോ എന്നതില്‍ ആത്മസംതൃപ്തി.
ഓരോ എഴുത്തും ലക്‌ഷ്യംകാണുക ഏത് വഴിക്കാണെന്ന് ആര്‍ക്കാ അറിയുക!
ഹൃദയംതകര്‍ന്നായാലും ചിരിച്ചായാലും ആള് മരിച്ചല്ലോ എന്നതില്‍ ആത്മസംതൃപ്തി.
ഓരോ എഴുത്തും ലക്‌ഷ്യംകാണുക ഏത് വഴിക്കാണെന്ന് ആര്‍ക്കാ അറിയുക!
Subscribe to:
Posts (Atom)