മുന്‍പ് നാട്ടില്‍, യാത്രക്കിടെ വണ്ടി സൈഡാക്കി ആരോടെങ്കിലും "ചേട്ടാ, ഇന്നയാളുടെ വീട് ഏതാ, കടയേതാ എന്നൊക്കെ ചോദിക്കുമ്പോള്‍ ഒന്നുകില്‍ പറഞ്ഞു തരികയോ അല്ലെങ്കില്‍ അറിയില്ലന്നോ കൃത്യമായ മറുപടി കിട്ടുമായിരുന്നു. എന്നാല്‍ ഇക്കുറി (ഒന്നു രണ്ടു പ്രാവശ്യം) ചോദ്യം കേട്ടവര്‍ ഒന്നും പറയാതെ വട്ടം തിരിഞ്ഞു കളിക്കുന്നത് കണ്ടു. നേരം കളയാനില്ലാത്തതുകൊണ്ട് അടുത്തയാളോട് അന്വേഷിച്ച് കാര്യം സാധിച്ചു.
ഇതെന്താ ഇങ്ങനെ? പലതവണയായപ്പോള്‍ സംഗതി പിടികിട്ടി.അവരുടെ കുഴപ്പമല്ല ചോദിക്കുന്നവന്റെ കുഴപ്പമാണ്. അടുത്ത തവണ അബദ്ധം പിണയാതിരിക്കാന്‍ ഒന്നൂഹിച്ചു. വെറുതെ നില്‍ക്കുന്നവരോടോ ഓട്ടോക്കാരോടോ ധൈര്യമായി ചോദിക്കാം. ഉത്തരം കിട്ടും. കിളക്കുകയോ വര്‍ക്ക് ഷോപ്പില്‍ പണിയെടുക്കുകയോ മറ്റു കട്ടിപ്പണി ചെയ്തുകൊണ്ടിരിക്കുകയോ ചെയ്യുന്നവരോട് ചോദിക്കരുത്. അല്ലെങ്കില്‍ "യേ തോമാച്ചന്‍ കാ വര്‍ക്ഷോപ്പ് കിദര്‍ ഹേ..ഹൈ.ഹോ.എന്നുകൂടി ഉടനെ ചോദിച്ചേക്കണം. ഒത്താല്‍ ഒത്തു. കാരണം പണിയെടുക്കുന്നവരൊക്കെ ഹിന്ദിക്കാരാണ്.!!.
ഗള്‍ഫില്‍ പോയി അത്യാവശ്യം ഹിന്ദി പഠിച്ചതുകൊണ്ട് കേരളത്തില്‍ വഴിതെറ്റാതെ നടക്കാമെന്നായി.
No comments:
Post a Comment